സിഡ്നി: ഓസ്ട്രേലിയായിലെ പരമോന്നത കോടതി കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെ ലൈംഗികാരോപണകേസില്‍ നിന്ന് നിരുപാധികം കുറ്റവിമുക്തനാക്കി. 78 കാരനായ കര്‍ദിനാള്‍ പെല്‍ ലൈംഗികപീഡനക്കേസില്‍ ആരോപിതനാകുന്ന മുതിര്‍ന്ന സഭാനേതാവാണ്.
2018 ല്‍ വിചാരണ ആരംഭിച്ച കേസില്‍ കഴിഞ്ഞ മാര്‍ച്ച് അവസാനമാണ് അദ്ദേഹത്തിന് ആറുവര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്. ഇതിനെതിരെ നല്കിയ അപ്പീല്‍ ഓഗസ്റ്റില്‍ കോടതി തള്ളിയിരുുന്നു. വീണ്ടും നല്കിയ അപ്പീലിലാണ് ചീഫ് ജസ്റ്റീസ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. വിശ്വാസയോഗ്യമായ തെളിവുകളുടെ അഭാവത്തിലാണ് കര്‍ദിനാളിനെ കുറ്റവിമുക്തനാക്കിയത്.
തന്റെ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും കര്‍ദിനാള്‍ പെല്‍ കോടതി വിധിയെതുടര്‍ന്ന് നന്ദിപറഞ്ഞു. മെല്‍ബണിന് സമീപമുള്ള ബാര്‍വണ്‍ പ്രിസണിലാണ് കര്‍ദിനാള്‍ ഇപ്പോള്‍ കഴിയുന്നത്. നാളേയ്ക്ക് ശേഷം ജയില്‍ വിമുക്തനാകുമെമന്നാണ് കരുതുന്നത്.