കാത്തലിക് ബൈബിള്‍ ആപ്പുമായി സൊസൈറ്റി ഓഫ് സെന്റ് പോള്‍

മുംബൈ: സമ്പൂര്‍ണ്ണ ബൈബിള്‍ ആപ്പ് സൗജന്യമായി സൊസൈറ്റി ഓഫ് സെന്റ് പോള്‍ പുറത്തിറക്കി. ന്യൂ കമ്മ്യൂണിറ്റി ബൈബിള്‍ എന്ന പേരിലുളള ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ഐ ട്യണ്‍സില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഒരു വര്‍ഷം മുമ്പ് ഇത് ലോഞ്ച് ചെയ്തിരുന്നുവെങ്കിലും ചില സാങ്കേതികതകരാറുകള്‍ അനുഭവപ്പെട്ടിരുന്നു. ഇപ്പോള്‍ പുതിയ വേര്‍ഷനാണ് പുറത്തിറക്കിയിരിക്കുന്നത്. ബൈബിള്‍ ആപ്പിന്റെ പിന്നിലെ ബ്രെയ്ന്‍ ഫാ. ഷിന്റോ ദേവസി പറയുന്നു. കമന്ററിയോടുകൂടിയ ആപ്പാണ് ഇത്. ബിഷപ് ദേവദാസ് അംബ്രോസ് പോലെയുള്ള ബൈബിള്‍ പണ്ഡിതരാണ് കമന്ററി തയ്യാറാക്കിയിരിക്കുന്നത്.

മീഡിയായിലുടെ സുവിശേഷപ്രഘോഷണം നടത്തുന്ന പുരുഷന്മാര്‍ക്കുവേണ്ടിയുള്ള സന്യാസസമൂഹമാണ് സൊസൈറ്റി ഓഫ് സെന്റ് പോള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.