കൽപ്പറ്റ: സെമിനാരിയിൽ സമൂഹ പ്രാർത്ഥന നടത്തിയതിന്റെ പേരില്‍ വൈദികരും കന്യാസ്ത്രീകളും അടക്കം 10 പേരെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. കൊവിഡുമായി ബന്ധപ്പെട്ട വിലക്ക് ലംഘിച്ചതാണ് അറസ്റ്റിന് കാരണമായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
മാനന്തവാടി വേമത്തെ മിഷനറീസ് ഓഫ് ഫെയ്‌ത്ത് മൈനർ സെമിനാരിയിലാണ് കൂട്ടപ്രാർത്ഥന നടത്തിയത്. രണ്ട് കന്യാസ്ത്രീകളും , രണ്ട് വൈദികരും അടക്കം 10 പേർക്കെതിരെയാണ് കേസെടുത്തത്.