ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന പരിശുദ്ധാത്മ നവീകരണ ധ്യാനം 24,25 തീയതികളില്‍


ബ്രിസ്റ്റോള്‍: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന പരിശുദ്ധാത്മനവീകരണ ധ്യാനം ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ഈ മാസം 24,25 തീയതികളില്‍ നടക്കും. വൈകുന്നേരം 5.30 മുതല്‍ 9.30 വരെയാണ് സമയം. മാതാപിതാക്കള്‍ക്കും യുവജനങ്ങള്‍ക്കുമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

ജിസിഎസ്ഇ, എ ലെവല്‍ തുടങ്ങിയ പരീക്ഷകള്‍ എഴുതുന്നവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും ആരാധനയും ഉണ്ടായിരിക്കും. ഫ്രീ പാര്‍ക്കിംങ് സൗകര്യം ലഭ്യമാണെന്ന് ഫാ. പോള്‍ വെട്ടിക്കാട്ട് അറിയിച്ചു. പ്രമുഖ വചനപ്രഘോഷകനും തിരുവനന്തപുരം മലങ്കര മേജര്‍ അതിരൂപതാ വൈദികനുമാണ് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍.

ധ്യാനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് കണ്ടോത്ത്( റീജിയണല്‍ ട്രസ്റ്റി) 07703063836, റോയി സെബാസ്റ്റിയന്‍ ( റിജീയണല്‍ ജോയിന്റ് ട്രസ്റ്റി 0786270047)ദേവാലയത്തിന്റെ വിലാസം സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ച്,232 ഫോറസ്റ്റ് റോഡ്, ബ്രിസ്‌റ്റോള്‍, BS6 3QT



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.