മോസ്‌ക്കോ: റഷ്യന്‍ ഭരണഘടനയില്‍ ഭേദഗതിക്കുള്ള ശുപാര്‍ശകള്‍. 1993 ല്‍ തയ്യാറാക്കിയ ഭരണഘടനയിലാണ് മാറ്റങ്ങള്‍വരുത്താന്‍ പോകുന്നത്. ഇതനുസരിച്ച് സ്വവര്‍ഗ്ഗവിവാഹം നിയമവിരുദ്ധമായി പ്രഖ്യാപിക്കും.
കൂടാതെ റഷ്യന്‍ ജനതയ്ക്ക് ദൈവത്തിലുള്ള വിശ്വാസം ഏറ്റുപറയുന്ന വകുപ്പും ഉള്‍പ്പെടുത്തും. 24 പേജ് വരുന്ന രേഖയാണ് പ്രസിഡന്റ് പുടിന്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റ് പാസാക്കിയ ശേഷം ഏപ്രില്‍ 22 ന് രാജ്യവ്യാപക ഹിതപരിശോധന നടത്തിയതിന് ശേഷമേ ഭേദഗതികള്‍ പ്രാബല്യത്തിലാവുകയുള്ളൂ.