ജപ്പാനിലും ഇനി താല്ക്കാലികമായി പരസ്യമായ ദിവ്യബലിയര്‍പ്പണങ്ങള്‍ ഇല്ല

ടോക്കിയോ: ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് ഭീതിയില്‍ ജപ്പാനില്‍ താല്ക്കാലികമായി പരസ്യമായ ദിവ്യബലിയര്‍പ്പണങ്ങള്‍ നിര്‍ത്തിവച്ചു. മാര്‍ച്ച് 14 വരെ പരസ്യമായ ദിവ്യബലിയര്‍പ്പണങ്ങള്‍ വേണ്ടെന്നാണ് സഭയുടെ തീരുമാനം. ടോക്കിയോ ഏരിയായിലാണ് ഇത്പ്രാബല്യത്തില്‍ വരുന്നത്.

ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള മുന്‍കരുതല്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം സഭ എടുത്തിരിക്കുന്നത്.

ജപ്പാനില്‍ ആയിരത്തോളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മാര്‍ച്ച് നാലിന് പന്ത്രണ്ട് ആളുകള്‍ ഈ രോഗം മൂലം മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.