കുടമാളൂര്‍: കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി 15 ന് പ്രഖ്യാപിക്കും. ഇതിന്റെ മുന്നോടിയായി നാളെ ഛായാചിത്രപ്രയാണം നടക്കും. നാലു പ്രയാണങ്ങളാണ് നാളെ നടക്കുന്നത്.
ജനുവരിയില്‍ സമാപിച്ച സീറോ മലബാര്‍ സഭ സിനഡ് ആണ് കുടമാളൂര്‍ പള്ളിക്ക് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവി നല്‍കാന്‍ തീരുമാനിച്ചത്. കേരള കത്തോലിക്കാ സഭയില്‍ ഈ പദവിയിലെത്തുന്ന ചുരുക്കം പള്ളികളിലൊന്നാണ് കുടമാളൂര്്. പാലയൂര്‍ സെന്റ് തോമസ് പള്ളി, കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം, താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി, എന്നിവയാണ് ഇക്കഴിഞ്ഞ സിനഡില്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.
കുറവിലങ്ങാട് പള്ളി, കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന പള്ളി, മാനന്തവാടി നടവയല്‍ ഹോളി ക്രോസ് പള്ളി എന്നിവയാണ് നിലവിലുള്ള മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദൈവാലയങ്ങള്‍.
താഴെക്കാട് പള്ളിയുടെ മേജര്‍ എപ്പിസ്‌ക്കോപ്പല്‍ പദവി പ്രഖ്യാപനം മാര്‍ച്ച് എട്ടിന് നടക്കും.