വാഷിംങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് പരിഹാസവര്‍ഷവും വിമര്‍ശനങ്ങളും. വൈറ്റ് ഹൗസ് റീലീസ് ചെയ്ത ഒരു ഫോട്ടോയാണ് അദ്ദേഹത്തിന് വിമര്‍ശനവും പരിഹാസവും നേടിക്കൊടുത്തത്. കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സുമൊത്ത് വൈറ്റ് ഹൗസില്‍ പ്രാര്‍ത്ഥിക്കുന്ന മൈക്ക് പെന്‍സിന്റേതാണ് ചിത്രം. പ്രാര്‍ത്ഥന കൊണ്ട് കൊറോണ വൈറസിനെ പിടിച്ചുകെട്ടാമെന്നാണോ ഇവരുടെ വിശ്വാസമെന്നാണ് വിമര്‍ശകരില്‍ ചിലരുടെ ചോദ്യം.
ഈ ചിത്രത്തില്‍ നിന്ന് നാം എന്താണ് മനസ്സിലാക്കേണ്ടത് എന്ന് മറ്റ് ചിലര്‍ ചോദിക്കുന്നു, ശാസ്ത്രമോ യുക്തിയോ പ്രാര്‍ത്ഥനയല്ല ശാസ്ത്രീയമായ സമ്മേളനമാണ് വിളിച്ചുകൂട്ടേണ്ടത് എന്ന് വേറെ ചിലര്‍.
എന്നാല്‍ സമാന്തരമായി പ്രശംസകളും അനുകൂല പ്രതികരണങ്ങളും ഉയരുന്നുമുണ്ട്. സ്വന്തം പരിമിതികള്‍ നന്നായി മനസ്സിലാക്കിയിരിക്കുന്ന മൈക്ക് പെന്‍സിനെ പോലെയുള്ള രാഷ്്ട്രീയക്കാരെ ദൈവം ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ടെന്നും വിനീതരായ അവര്‍ ദൈവത്തിന്റെ സഹായത്തിന് വേണ്ടി വിളിച്ചപേക്ഷിക്കുന്നുണ്ടെന്നുമായിരുന്നു അതില്‍ ചിലത്.
കോവിഡ് 19 എന്ന കൊറോണ വൈറസ് അമേരിക്കയില്‍ ഇതിനകം ഒമ്പതു ജീവനെടുത്തു. നൂറു പേര്‍ക്ക് രോഗസ്ഥിരീകരണവും നടത്തിയിട്ടുണ്ട്.