കൊറോണ വൈറസ് : ദിവ്യകാരുണ്യസ്വീകരണ രീതിയിലും മാറ്റം വരുത്തുന്നു

വാഷിംങ്ടണ്‍: ലോകമെങ്ങും കൊറോണ വൈറസിന്റെ വ്യാപനം ശക്തമാകുമ്പോള്‍ ആഗോള കത്തോലിക്കാസഭയിലെ തിരുക്കര്‍മ്മങ്ങളിലും അത് പ്രതിഫലിക്കുന്നു, ദിവ്യകാരുണ്യ വിതരണത്തിന്റെ രീതിയിലാണ് ഈ മാറ്റം പ്രത്യേകമായിട്ടുള്ളത്.

നാവില്‍ വിശുദ്ധ കുര്‍ബാന കൊടുക്കുന്ന പതിവ് അവസാനിപ്പിക്കണമെന്നും കൈയില്‍ മാത്രം കൊടുത്താല്‍ മതിയെന്നുമാണ് ഇത് സംബന്ധിച്ച് യുഎസിലെ കത്തോലിക്കാ രൂപതകളുടെ നിലപാട്. ഇക്കാര്യം വിശദമാക്കുന്ന സര്‍ക്കുലറുകള്‍ അവര്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്.

ഹന്നാന്‍ വെള്ളത്തൊട്ടികളില്‍ വെള്ളം നിറയ്ക്കരുതെന്നും കഴിയുന്നത്ര ശാരീരിക സമ്പര്‍ക്കം ഉണ്ടാകരുതെന്നും നിര്‍ദ്ദേശമുണ്ട്. എത്രയും പെട്ടെന്ന് തീരുമാനങ്ങള്‍ നടപ്പിലാക്കണമെന്നും പറയുന്നു. പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ചുരുക്കത്തില്‍,

ആന്റി ബാക്ടീരിയല്‍ സൊലൂഷ്യന്‍ കൊണ്ട് വൈദികന്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പും ശേഷവും കൈകള്‍ കഴുകണം.

ദിവ്യകാരുണ്യം കൈകളില്‍ മാത്രം നല്കുക. തിരുരക്തത്തില്‍ ദിവ്യകാരുണ്യം മുക്കാതെയായിരിക്കണം നല്‌കേണ്ടത്.

ആശീര്‍വാദം നല്‌കേണ്ടത് വ്യക്തിയുടെ ശിരസില്‍ സ്പര്‍ശിക്കാതെ മുകളില്‍ കൈകള്‍ വച്ചുകൊണ്ടായിരിക്കണം

തിരുക്കര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാത്രങ്ങള്‍ ചൂടുവെള്ളത്തില്‍ സോപ്പുപയോഗിച്ച് കഴുകുകയും തുടച്ചുവൃത്തിയാക്കുകയും വേണം.

വിശ്വാസികള്‍ എല്ലാവരും ഒരുപോലെ സ്പര്‍ശിക്കുന്ന ഡോറുകള്‍, ഹന്നാന്‍വെള്ളതൊട്ടികള്‍ എന്നിവിടങ്ങളില്‍ മുന്‍കരുതലുകള്‍ ഉണ്ടായിരിക്കണം



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.