ലൂര്‍ദ്ദ്: പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ പേരില്‍ പ്രശസ്തമായ ലൂര്‍ദ്ദിലെ അത്ഭുത നീരുറവയിലേക്കുളള പ്രവേശന കവാടം താല്ക്കാലികമായി അടച്ചിട്ടു. യൂറോപ്പില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് ഇത്.
തീര്‍ത്ഥാടകര്‍ അത്ഭുതനീരുരവയില്‍ മുങ്ങികുളിക്കുന്നതും വെള്ളം കുടിക്കുന്നതും പതിവായിരുന്നു. പകര്‍ച്ചവ്യാധിയെന്ന നിലയില്‍ കൊവീഡ് 19 ന്റെ അപകടസാധ്യത മുന്നില്‍കണ്ടുകൊണ്ടാണ് അത്ഭുതനീരുറവയിലേക്കുള്ള പ്രവേശന കവാടം അടച്ചിട്ടിരിക്കുന്നത്. എങ്കിലും തീര്‍ത്ഥാടകര്‍ക്ക് കടന്നുവരുന്നതിന് യാതൊരു വിലക്കുകളുമില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.