പാരീസ്: കൊറോണ വൈറസ് ബാധിച്ച വൈദികനെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഫാ. അലക്‌സാണ്ട്രെ കോംറ്റീ എന്ന നാല്പത്തിമൂന്നുകാരനാണ് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്തയിടെ ഇറ്റലിയില്‍ നിന്നാണ് ഇദ്ദേഹം മടങ്ങിയെത്തിയത്.
ഇറ്റലിയില്‍ ഇതുവരെ 1800 കൊറോണ വൈറസ് കേസുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഫെബ്രുവരി പതിനഞ്ചിനാണ് വൈദികന്‍ പാരീസിലെത്തിയത്.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പാരീസ് ആര്‍ച്ച് ബിഷപ് മൈഷല്‍ ഓപെറ്റിറ്റ് വൈദികര്‍ക്കായി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വിശുദ്ധകുര്‍ബാന നാവില്‍ കൊടുക്കരുതെന്നും ഹന്നാന്‍ വെള്ളത്തൊട്ടികളില്‍ വിശുദ്ധ ജലം നിറയ്ക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.