മാനന്തവാടി: പോക്‌സോ കേസില്‍ ശിക്ഷ അനുഭവിക്കുന്ന റോബിന്‍ വടക്കുംചേരിയെ പൗരോഹിത്യശുശ്രൂഷയില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നീക്കം ചെയ്തു.
2019 ഡിസംബര്‍ അഞ്ചിന് മാര്‍പാപ്പ പുറപ്പെടുവിച്ച ഡിക്രി, മാനന്തവാടി രൂപത കാര്യാലയം വഴി റോബിന്‍വടക്കുംചേരി ഒപ്പിട്ടു സ്വീകരിച്ചതോടെയാണ് പൗരോഹിത്യശുശ്രൂഷയില്‍ നിന്ന് റോബിനെ നീക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.
2017 ഫെബ്രുവരി 27 ന് റോബിനെ പൗരോഹിത്യശുശ്രൂഷയില്‍ നിന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ സസ്‌പെന്‍ഡ് ചെയത് വിശദമായ അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചിരുന്നു.