മനില: ഫിലിപ്പൈന്‍സില്‍ കൊറോണ വൈറസ് ബാധ വിഭൂതി ആചരണത്തെയും ബാധിക്കും. നെറ്റിത്തടത്തില്‍ ചാരം പൂശുന്ന പതിവ് ഇത്തവണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ഉണ്ടായിരിക്കുകയില്ല. പകരം തലയില്‍ ചാരം വിതറുകയായിരിക്കും ചെയ്യുന്നത്.
ഇതോടെ കോവിഡ് 19 ന്റെ വ്യാപന സാധ്യത കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ദ ഫിലിപ്പൈന്‍സ് കൈക്കൊണ്ട തീരുമാനമാണ് ഇത്. സിബിസിപി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് റോമുലോ വാലെസ് ഇതു സംബന്ധിച്ച് മെത്രാന്മാര്‍ക്കും രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
തലയില്‍ ചാരം വിതറുന്ന രീതി പഴയനിയമത്തിലുണ്ടായിരുന്നു. ലാറ്റിന്‍ അമേരിക്കയിലെ ചില രാജ്യങ്ങളിലും ഇറ്റലിയിലും ഈ പതിവുണ്ടായിരുന്നു.