മൊസംബിക്ക്: മൊസംബിക്കില്‍ മുസ്ലീം തീവ്രവാദം വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ക്രൈസ്തവഭൂരിപക്ഷ രാഷ്ട്രമാണ് ആഫിക്കന്‍ ഭൂഖണ്ഡത്തിലുള്ള മൊസംബിക്ക്.
2017 മുതല്ക്കാണ് മുസ്ലീം തീവ്രവാദം ഇവിടെ വ്യാപകമായത്. ഇതിനകം എഴുന്നൂറോളം പേര്‍ കൊല്ലപ്പെടുകയും ഒരു ലക്ഷത്തോളം പേര്‍ ഭവനരഹിതരായിത്തീരുകയും ചെയ്തിട്ടുണ്ട് എന്ന് കണക്കുകള്‍ പറയുന്നു. ആഫ്രിക്കയുടെ സൗത്ത് ഈസ്റ്റ് ഭാഗം താരതമ്യേന ശാന്തമായിരുന്നു.
എന്നാല്‍ പുതിയ റിപ്പോര്‍ട്ടുപ്രകാരം അവിടെയും സ്ഥിതിഗതികള്‍ മോശമാണെന്ന് വ്യക്തമാക്കുന്നു. പെംബ രൂപതയിലെ ബിഷപ് ലൂയിസ് ഫെര്‍നാന്‍ഡോ എയ്ഡ റ്റു ദ ചര്‍ച്ച് ഇന്‍ നീഡിനോട് പറഞ്ഞത് അഗ്രിക്കള്‍ച്ചറല്‍ ടീച്ചര്‍ ട്രെയിനിങ് സ്‌കൂള്‍ തീവ്രവാദികള്‍ ആക്രമിച്ച കാര്യമാണ്. സ്‌കൂളിന് അക്രമികള്‍ തീയിട്ടു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ അന്താരാഷ്ട്രീയമായ പിന്തുണയില്ലാതെ മിലിട്ടറിക്കോ സെക്യൂരിറ്റി ഫോഴ്‌സിനോ ഇവിടെ ഒന്നും ചെയ്യാനാവില്ല എന്നതാണ്.
ബുര്‍ക്കിനോ ഫാസോ, നൈജീരിയ, കാമറൂണ്‍, മാലി എന്നിവിടങ്ങളിലായിരുന്നു കൂടുതലും ഇസ്ലാം തീവ്രവാദം ശക്തിപ്രാപിച്ചിരുന്നത്. ഇപ്പോള്‍ മുതല്‍ മൊസംബിക്കും അവിടെ ഇടം പിടിച്ചിരിക്കുന്നു.