ബാംഗളൂര്: ചെയ്യാത്ത കുറ്റത്തിന് പതിനൊന്ന് വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന് ശേഷം അടുത്തയിടെ ജാമ്യത്തിലിറങ്ങിയ കാണ്ടമാല്‍ കലാപത്തിന്റെ ഇരകളായി മാറിയ നിരപരാധികളായ ഏഴു ക്രൈസ്തവര്‍ കത്തോലിക്കാ മെത്രാന്മാരുടെ പ്ലീനറി സമ്മേളനത്തിന് മുമ്പാകെ ഹാജരായി. സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ് ഏഴുപേരെയും സ്വാഗതം ചെയ്തു.
ജാമ്യം മതിയാവുകയില്ല. ഈ നിരപരാധികളെ കുറ്റവിമുക്തരാക്കണം. ശബ്ദമില്ലാത്ത ഈ ക്രൈസ്തവര്‍ക്ക് വേണ്ടി നാം ശബ്ദിക്കണം, രാഷ്ട്രീയപ്രേരിതമായിട്ടാണ് ഇവര്‍ കുറ്റക്കാരായി മാറിയത്. ഇവര്‍ക്കുവേണ്ടി സഭ ശബ്ദിക്കണം. ഇവരുടെ മോചനത്തിന് വേണ്ടി അങ്ങേയറ്റം ശ്രമിക്കുകയും ജസ്റ്റീസ് ഫോര്‍ കാണ്ടമാല്‍ എന്ന പേരില്‍ വെബ്‌സൈറ്റിലൂടെ പ്രചരണം നടത്തുകയും ചെയ്ത ആന്റോ അക്കര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഈ നിരപരാധികളില്‍ മാനസികപ്രയാസങ്ങള്‍ അനുഭവിക്കുന്നവരും നിരക്ഷരരും ആയിട്ടുള്ളവരുമുണ്ട്. സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകക്കുറ്റമാണ് ഇവരുടെ മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. ആറു വര്‍ഷത്തേക്ക് ഇവരുടെ അപ്പീല്‍ പോലും ഒഡീഷ ഹൈക്കോടതി നിരസിച്ചിരുന്നു.
നിരപരാധികളുടെ മോചനത്തിന് വേണ്ടി കര്‍ദിനാള്‍ ഗ്രേഷ്യസ് പ്രാര്‍ത്ഥിച്ചു.