ഐഎസ് ഭീകരര്‍ തകര്‍ത്ത ചരിത്രദേവാലയത്തിന്റെ പുന:നിര്‍മ്മാണം ഉടന്‍

മൊസൂള്‍: ഐഎസ് ഭീകരര്‍ തകര്‍ത്ത മൊസൂളിലെ ചരിത്രപരമായ പ്രാധാന്യമുള്ള ദേവാലയത്തിന്റെ പുന:നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് യുഎന്‍ ഹെരിറ്റേജ് ഏജന്‍സി അറിയിച്ചു. അല്‍ ടാഹറ ദേവാലയമാണ് ഇപ്രകാരം പുന:നിര്‍മ്മിക്കപ്പെടുന്നത്. ഐഎസ് അധിനിവേശകാലത്ത് 2014 ജൂണിലാണ് ദേവാലയം തകര്‍ക്കപ്പെട്ടത്. ക്രൈസ്തവര്‍ക്ക് നേരെ അന്ന് വ്യാപകമായരീതിയിലുള്ള അക്രമങ്ങളും അനിഷ്ടസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും നിരവധി നാശനഷ്ടങ്ങള്‍ക്ക് ക്രൈസ്തവര്‍ ഇരകളാകുകയും ചെയ്തിരുന്നു.

മാത്രവുമല്ല മതപരമായ പല ചരിത്രസ്മാരകങ്ങളും ദേവാലയങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. അതിലൊന്നാണ് അല്‍ ടാഹറ ദേവാലയം. 1862 ല്‍ നിര്‍മ്മിക്കപ്പെട്ട ദേവാലയമാണ് ഇത്. യുഎഇയുമായി സഹകരിച്ച് ദേവാലയത്തിന്റെ പുനനിര്‍മ്മാണം നടത്തുമെന്ന് കഴിഞ്ഞ ഒക്ടോബറിലാണ് യുനെസ്‌ക്കോ പ്രഖ്യാപിച്ചത്.

1873 ല്‍ നിര്‍മ്മിക്കപ്പെട്ട മറ്റൊരു ദേവാലയവും ഇതുപോലെ പുന:നിര്‍മ്മിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.