ജനീവ: പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ അഞ്ഞുറ് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വിസ് കത്തീഡ്രലില്‍ വിശുദ്ധ ബലി അര്‍പ്പിക്കും. ഫെബ്രുവരി 29 നായിരിക്കും വിശുദ്ധ കുര്‍ബാന. സെയന്റ് പിയറീ ദ ജനീവ കത്തീഡ്രലിലായിരിക്കും വിശുദ്ധ കുര്‍ബാന.
1535 ല്‍ ആണ് അവസാനമായി ഇവിടെ വിശുദ്ധ ബലി അര്‍പ്പിക്കപ്പെട്ടത്. റിഫര്‌മേഷന് ശേഷം ജോണ്‍ കാല്‍വിന്റെ പ്രൊട്ടസ്റ്റന്റ് ദേവാലയം കത്തീഡ്രലിലെ രൂപങ്ങള്‍ നശിപ്പിക്കുകയും കത്തോലിക്കാ തിരുക്കര്‍മ്മങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ജനീവയുടെ ക്രൈസ്തവ ചരിത്രത്തിന്റെ കേന്ദ്രബിന്ദുവും സിംബോളിക് ലൊക്കേഷനുമാണ് കത്തീഡ്രല്‍ എന്ന് ഫാ. പാസ്‌ക്കല്‍ പത്രക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
സ്വിറ്റ്‌സര്‍ലന്റിലെ കത്തോലിക്കാ ജനസംഖ്യയില്‍ നാല്പത് ശതമാനവും ജനീവ രൂപതയിലാണ്.