ഇന്ത്യയുടെ പവിത്രമായ ഭരണഘടനയെ ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യണം: സിബിസിഐ

ബംഗളൂര്: ഇന്ത്യയുടെ പവിത്രമായ ഭരണഘടനയെ ഏതു സാഹചര്യത്തിലും അംഗീകരിക്കുകയും ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യണമെന്ന് സിബിസിഐ സമ്മേളനം. സെന്റ് ജോണ്‍സ് നാഷനല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്ന സമ്മേളനമാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.

മതത്തിന്റെ അടിസ്ഥാനത്തില്‍ മഹത്തായ ജനതയെ വേര്‍തിരിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വിവേചനം അംഗീകരിക്കാന്‍ കഴിയില്ല. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ സമൂഹത്തിലെ അംഗങ്ങള്‍ക്കിടയില്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പാലങ്ങള്‍ കെട്ടിപ്പടുക്കുക എന്നത് നമ്മുടെ ആഹ്വാനവും ഉത്തരവാദിത്തവുമാണെന്നും സമ്മേളനം വിലയിരുത്തി.സിബിസിഐ .യുടെ മുപ്പത്തിനാലാമത് ദ്വൈവാര്‍ഷിക പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ച് ലത്തീന്‍ സഭാധ്യക്ഷന്മാരുടെ നേതൃത്വത്തിലുള്ള സിസിബിഐ സമ്മേളനവും നടന്നു.

സീറോ മലങ്കര സഭയുടെ എപ്പിസ്‌ക്കോപ്പല്‍ സിനഡും നടന്നു.ക്രിയാത്മകമായ സംവാദമാണ് സഹാനുഭൂതിയിലേക്കും അനുകമ്പയിലേക്കും സത്യത്തിലേക്കും നേരായ പാതയെന്ന് മൂന്നു റീത്തുകളിലെയും മേലധികാരികള്‍ അഭിപ്രായപ്പെട്ടു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.