സിസ്റ്റര്‍ ആന്ദ്രെ റാന്‍ഡന്‍ 116 ാം വയസിലേക്ക് കടക്കുകയാണ്. ഡോട്ടേഴ്സ് ഓഫ് ചാരിറ്റി കന്യാസ്ത്രീയായ സിസ്റ്റര്‍ യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തികളില്‍ രണ്ടാംസ്ഥാനക്കാരിയും. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീയുമാണ് സിസ്റ്റര്‍ ആന്ദ്രെ.
1904 ല്‍ ജനിച്ച സിസ്റ്റര്‍ പത്തൊന്‍പതാം വയസിലാണ് കത്തോലിക്കാവിശ്വാസിയായത്. ഇരുപത്തിയഞ്ചാം വയസില്‍ ഫ്രെഞ്ച് ഹോസ്പിറ്റലില്‍ വൃദ്ധപരിചരണത്തിലേര്പ്പെട്ടുതുടങ്ങി. നാല്പതാംവയസിലാണ് മഠത്തില്‍ ചേര്‍ന്നത്. കഴിഞ്ഞ എഴുപത്തിയാറു വര്‍ഷമായി കന്യാസ്ത്രീ മഠത്തില്‍ സന്തോഷത്തോടെ ജീവിക്കുന്നു.
തന്റെ സന്തോഷത്തിന്റെ കാരണമായി സിസ്റ്റര്‍ പറയുന്നത് രണ്ടു കാരണങ്ങള്‍. പ്രാര്‍ത്ഥനയും ദിനം തോറുമുള്ള ചോക്ലേറ്റും. പ്രാര്‍ത്ഥിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം ഒന്നുവേറെ തന്നെ.