മ്യൂണിച്ച്: ചൈനയിലെ മെത്രാന്മാരെ വാഴിക്കുന്നതുമായി ബന്ധപ്പെട്ട് വത്തിക്കാന്‍- ചൈന നയതന്ത്രപ്രതിനിധികള്‍ ചര്‍ച്ച നടത്തി.
പരിശുദ്ധ സിംഹാസനത്തിന്റ സെക്രട്ടറി ഫോര്‍ റിലേഷന്‍സ് വിത്ത് സ്‌റ്റേറ്റ്‌സ് ആര്‍ച്ച് ബിഷപ് പോള്‍ ഗാലാഗ്ഹറും ചൈനയുടെ വിദേശകാര്യവകുപ്പു മന്ത്രി യാങ് യിമാണ് ചര്‍ച്ചകള്‍ നടത്തിയത്. ജര്‍മ്മനിയിലെ മ്യൂണിച്ച് സെക്യുരിറ്റി കോണ്‍ഫ്രന്‍സിലാണ് ചര്‍ച്ച നടന്നത് 2018 ഉടമ്പടി അനുസരിച്ചായിരുന്നു ചര്‍ച്ച. അറുപത് വര്‍ഷങ്ങളായി ചൈനയിലെ സഭ രണ്ടായി വേര്‍തിരിക്കപ്പെട്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന പേട്രിയോട്ടിക് കാത്തലിക് അസോസിയേഷനും വത്തിക്കാനോട് കൂറു പുലര്‍ത്തുന്ന അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ചും.
ചൈനയിലെ കത്തോലിക്കരുടെ ജീവിതം സാധാരണപോലെയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉടമ്പടി സ്ഥാപിച്ചതെങ്കിലും മനുഷ്യാവകാശപ്രവര്‍ത്തകരും ഹോംങ് കോംങിലെ കര്‍ദിനാള്‍ ജോസഫ് സെന്നിനെപോലെയുള്ളവരും ഈ ഉടമ്പടിയുടെ പേരില്‍ വത്തിക്കാനെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.