കുരിശിലെ ക്ഷമ അവരുടെ വഴികാട്ടിയായി, പിതാവിന്റെ ഘാതകന്റെ കുടുംബത്തിന് വീടും സ്ഥലവും നല്കി മക്കള്‍ ക്ഷമയുടെ സാക്ഷ്യങ്ങളായി


തലയോലപ്പറമ്പ്: പിതാവിന്റെ ഘാതകന്റെ കുടുംബത്തിന് വീടും സ്ഥലവും നല്കി മക്കള്‍ ക്ഷമയുടെ അടയാളങ്ങളും ജീവിതസാക്ഷ്യങ്ങളുമായി.

തലയോലപ്പറമ്പിലെ പണമിടപാടുകാരനായ കാലായില്‍ മാത്യുവിനെ കൊലപെടുത്തിയ കേസിലെ പ്രതി വൈക്കം ടിവിപുരം പള്ളിപ്രത്തുശേരി സ്വദേശി അനീഷിന്റെ കുടുംബത്തിന് മാത്യുവിന്റെ മക്കള്‍ അഞ്ചു സെന്റ് സ്ഥലവും വീടും നല്കിയപ്പോള്‍ ശത്രുക്കളോട് ക്ഷമിക്കണമെന്ന ക്രി്‌സ്തുവചനത്തിന് അവര്‍ ജീവിതം കൊണ്ട് സാക്ഷ്യം നല്കുകയായിരുന്നു. മാത്യുവിന്റെ ഭാര്യയും മക്കളും സഹോദരങ്ങളും ചേര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

തിരികെ ലഭിക്കാത്ത പണത്തിന്റെ പേരില്‍ അനീഷിന്റെ അഞ്ചു സെന്റ് സ്ഥലവും വീടും മാത്യു തീറെഴുതിവാങ്ങിയതിന്റെ പകയ്ക്കാണ് അനീഷ് അയാളെ കൊലപ്പെടുത്തിയത്. മാത്യുവിനെ കാണാതായി എട്ടുവര്‍ഷങ്ങള്‍ക്ക ശേഷമാണ് തന്റെ മകനാണ് അയാളെ കൊലപ്പെടുത്തിയതെന്ന സത്യം അറിയിച്ചുകൊണ്ട് പിതാവ് വാസു രംഗത്തെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകം തെളിയിക്കപ്പെടുകയും ചെയ്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.