ലാഹോര്‍: ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മുസ്ലീം വിവാഹം കഴിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ട് വിവാഹം സാധുവാണെന്ന് പാക്കിസ്ഥാന് കോടതിവിധിച്ചു.
കറാച്ചിയിലെ സിന്ധ് ഹൈക്കോടതിയാണ് വിവാദമായ കേസില്‍ വിധി പ്രസ്താവിച്ചത്. 2019 ഒക്ടോബര്‍ 10 ന് വീട്ടില്‍ നില്‍ക്കുകയായിരുന്ന ഹുമാ യൂനസ് എന്ന പതിനാലുകാരിയെയാണ് തട്ടിക്കൊണ്ടുപോയി മുസ്ലീം വിവാഹം കഴിച്ചത്. ഇതിനെതിരെ വീട്ടുകാര്‍ നല്കിയ കേസില്‍ ജഡ്ജിമാരായ മുഹമ്മദ് ഇക്ബാല്‍, ഇര്‍ഷാദ് അലി എന്നിവരാണ് വിധി പ്രസ്താവിച്ചത്. ശരിയത്ത് നിയമം അനുസരിച്ച് വിവാഹം സാധുവാണെന്നാണ് വിധി.
ഒരിക്കല്‍ കൂടി നീതി ഞങ്ങളെ തോല്പിച്ചുകളഞ്ഞു. രാജ്യം ഞങ്ങളെ പാക്കിസ്ഥാന് പൗരന്മാരായി കരുതുന്നില്ലെന്നതിന്റെ തെളിവുകൂടിയാണ് ഇത്. പെണ്‍കുട്ടിയുടെ അമ്മ എയ്ഡ് റ്റുദി ചര്‍ച്ച് ഇന്‍ നീഡിനോട് പറഞ്ഞു.
സിന്ധ് ചൈല്‍ഡ് മാര്യേജ് റീസ്ട്രെയ്ന്റ് ആക്ട് പ്രകാരം പെണ്‍കുട്ടിക്ക് നിയമാനുസൃതമായ വിവാഹപ്രായം 18 ആണ്. എന്നാല്‍ നിയമം ഇതുവരെയും നടപ്പിലാക്കപ്പെട്ടിട്ടില്ല.