എല്ലാ പ്രാര്‍ത്ഥനകളും മനോഹരമാണ്. എന്നാല്‍ വിശുദ്ധര്‍ പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനകള്‍ കൂടുതല്‍ മനോഹരമാണ്. കാരണം അതില്‍ അവരുടെ വിശുദ്ധിയും ദൈവസ്നേഹസാമീപ്യവും കൂടുതലായുണ്ട്. വിശുദ്ധ സൈമണ്‍ സ്റ്റോക്ക് മാതാവിനോട് പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥന അപ്രകാരമുള്ള ഒന്നാണ്. മാതാവിനോടുള്ള ഭക്തിയില്‍ കൂടുതലായി വളരുന്നതിനും മരിയഭക്തിയുടെ പ്രചാരകരാകുന്നതിനും ഈ പ്രാര്‍ത്ഥന ഏറെ സഹായിക്കും.
കര്‍മ്മലയിലെ സുന്ദരകുസുമമേ, ഫലസമ്പൂര്‍ണ്ണമായ മുന്തിരീ, സ്വര്‍ഗ്ഗത്തിന്റെ അന്യാദൃശ്യവും നിര്‍മ്മലവുമായ തേജസേ, നിത്യനിര്മ്മലകന്യകയായിരുന്ന് ദൈവപുത്രനെ പ്രസവിച്ചവളേ ഇന്നത്തെ ആവശ്യങ്ങളില്‍ എന്നെ സഹായിക്കണമേ. സമുദ്രതാരമേ, എന്നെ സഹായിക്കണമേ, രക്ഷിക്കണമേ, അങ്ങ് എന്റെ അമ്മയാണെന്ന് കാണിച്ചുതരണമേ.