തിരുവനന്തപുരം: 2020 ലെ കേരള ക്രിസ്ത്യന്‍ സെമിത്തേരി ബില്‍ സബ്ജക്ട് കമ്മറ്റിക്ക് വിട്ടു. സബ്ജക്ട് കമ്മിറ്റി പരിശോധിച്ച ശേഷം ബില്‍ അടുത്തയാഴ്ച നിയമസഭയില്‍ വീണ്ടും അവതരിപ്പിക്കും. ബില്ലിന്റെ പേരില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും ബില്‍ നിയമമാകുമ്പോള്‍ പൂര്‍ണ്ണത കൈവരുത്തുമെന്നും മന്ത്രി എകെ ബാലന് അറിയിച്ചു.
ഓര്ത്തേേഡാക്സ് യാക്കോബായ സഭ തര്‍ക്കത്തെ തുടര്‍ന്ന് മൃതദേഹം സംസ്കരിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായതും ക്രമസമാധാനം തകര്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടായതുമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കാരണമായതെന്ന് മന്ത്രി പറഞ്ഞു.