കൊച്ചി: കെസിബിസി പ്രോലൈഫ് സമിതി നേതൃസമ്മേളനം പാലാരിവട്ടം പിഒസിയില്‍ നാളെ നടക്കും. കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിക്കും.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഗര്‍ഭചിദ്ര നിയമ ഭേദഗതി യോഗം വിലയിരുത്തും. അഞ്ചു മേഖലകളില്‍ നിന്നുള്ള ഭാരവാഹികളും സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.