കൊച്ചി: കൊറോണ വൈറസ് ബാധമൂലം ദുരിതമനുഭവിക്കുന്നവരെ അനുസ്മരിച്ച് ഫെബ്രുവരി ഒമ്പത് കേരള സഭ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു.
മൂന്നു റീത്തുകളിലുള്ള ഇടവകദേവാലയങ്ങളിലും സന്യാസഭവനങ്ങളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന എല്ലായിടങ്ങളിലും പ്രാര്‍ത്ഥന നടത്തണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.
കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും കെസിബിസി ആവശ്യപ്പെട്ടു.