ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ യൗസേപ്പിതാവിന്റെ വലിയ ഭക്തനാണ്. വിശുദ്ധ കുര്‍ബാന മധ്യേ വിശുദ്ധ യൗസേപ്പിനെ അനുസ്മരിക്കണമെന്ന് ആഹ്വാനം ചെയ്തത് പാപ്പയാണല്ലോ. അതുപോലെ ഉറങ്ങുന്ന യൗസേപ്പിതാവിനോടുള്ള ഭക്തി പ്രചരിപ്പിച്ചതിന് പിന്നിലും പാപ്പയുണ്ടായിരുന്നു.
തന്റെ പ്രശ്‌നങ്ങള്‍ എന്തുമായിരുന്നുകൊള്ളട്ടെഅതെഴുതി ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപത്തിന് ചുവടെ വയ്ക്കുമെന്നും പിന്നീട് സ്വസ്ഥമായി ഉറങ്ങുമെന്നും പാപ്പ പറഞ്ഞിരുന്നു.
ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന ചുവടെ ചേര്‍ത്തിരിക്കുന്നു. ജീവിതത്തിലെ വിവിധ ആവശ്യങ്ങളില്‍ നമുക്ക് യൗസേപ്പിതാവിനോട് മാധ്യസ്ഥം യാചിക്കാം.
ഓ ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പേ, അഭയം തേടുന്നവരെ ഒരിക്കലും കൈവിടില്ലായെന്ന് ഞങ്ങള്‍ അറിയുന്നു. ആകയാല്‍ അങ്ങു ഞങ്ങളുടെ ശരണവും ആശ്രയവുമായിരിക്കണമേ. ഞങ്ങളുടെ ആത്മീയവും ശാരീരികവുമായ എല്ലാ ആവശ്യങ്ങളും ഭാഗ്യമരണവും വിശിഷ്യ ഞങ്ങളിപ്പോള്‍ അപേക്ഷിക്കുന്ന(…) പ്രത്യേക നന്മകളും ഈശോയുടെ ദിവ്യഹൃദയത്തില്‍ നിന്ന് അങ്ങേ മാധ്യസ്ഥം വഴിഞങ്ങള്‍ക്ക് നേടിത്തരണമേ. തൊഴിലാളികളുടെ മാതൃകയായ വിശുദ്ധയൗസേപ്പേ, തിരുക്കുടുംബത്തിന്റെ പാലക, എല്ലാ വിപത്തുകളിലും നിന്ന് ഞങ്ങളെയും കുടുംബാംഗങ്ങളെയും കാത്തുരക്ഷിക്കണമേ. ആമ്മേന്‍