പള്ളിയില്‍ പോകുന്നതും പ്രാര്‍ത്ഥിക്കുന്നതും ഭക്ത്യാഭ്യാസങ്ങള്‍ നടത്തുന്നതും ആത്മാവിന് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഇല്ല. എന്നാല്‍ ഇവയ്ക്ക് പുറമെ മറ്റെന്തെങ്കിലും നന്മകള്‍ ഉണ്ടാകുന്നുണ്ടോ? ഇതാ നിത്യവും പള്ളിയില്‍ പോയാല്‍ ലഭിക്കുന്ന ചില ഗുണങ്ങള്‍
നല്ല ഉറക്കം
പള്ളിയില്‍ പോകുന്നതും സുഖകരമായി ഉറങ്ങുന്നതും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് അടുത്തയിടെ നടന്ന ഒരു പഠനം വ്യക്തമാക്കിയത്. പള്ളിയില്‍ പോകുന്നവരെയും പോകാത്തവരെയും ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. പള്ളിയില്‍ പോകുന്നവര്‍ക്ക് പള്ളിയില്‍ പോകാത്തവരെക്കാള്‍ സുഖകരമായ ഉറക്കം ലഭിക്കുന്നുണ്ടെന്നായിരുന്നു കണ്ടെത്തല്‍.
വിഷാദമേ വിട
വിഷാദരോഗത്തിന് പ്രശസ്തരും സമ്പന്നരും ഒന്നുപോലെ അടിപ്പെടുന്നുണ്ട്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ആത്മഹത്യകള്‍ അരങ്ങേറുന്നതും. എന്നാല്‍ പള്ളിയില്‍ സ്ഥിരമായി പോകുന്നവര്‍ വിഷാദരോഗത്തിന് അടിപ്പെടുകയോ അവര്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകപോലുമോ ചെയ്യുന്നില്ല എന്നാണ് പഠനഫലം.
സ്ഥിരത,സന്തോഷം, സംതൃപ്തി
ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബങ്ങള്‍ ഒരുമിച്ച് നിലനില്ക്കും എന്ന ചൊല്ല് പ്രസിദ്ധമാണല്ലോ. അതുപോലെ തന്നെ പ്രശസ്തമാകേണ്ട ചൊല്ലാണ് ഒരുമിച്ചുപള്ളിയില്‍ പോകുന്നവരുടെ ദാമ്പത്യജീവിതവും ഒരുമിച്ചുനിലനില്ക്കും എന്നത്. ഒരുമിച്ച് എല്ലാദിവസവും പള്ളിയില്‍ പോകുന്ന ദമ്പതികള്‍ക്കിടയില്‍ സന്തോഷവും സംതൃപ്തിയുമുണ്ടായിരിക്കും. അവര്‍ തങ്ങളുടെ ബന്ധങ്ങളില്‍ സ്ഥിരതയുള്ളവരുമായിരിക്കും. പ്രത്യേകിച്ച് വിദേശരാജ്യങ്ങളിലെ ദാമ്പത്യങ്ങള്‍. അവരുടെ ലൈംഗികജീവിതവും സംതൃപ്തിയും സന്തോഷവുമുള്ളതായിരിക്കും.
നീണ്ടകാല ജീവിതം
Jama ഇന്റേണല്‍ മെഡിസിന്റെ 2016 ലെ ഗവേഷണഫലം പുറത്തുവിട്ടത് സവിശേഷമായ ഒരു കാര്യമായിരുന്നു. ആഴ്ചയില്‍ ഒരു ദിവസത്തിലേറെ പള്ളിയില്‍ പോകുന്ന സ്ത്രീകള്‍ക്ക് ഒരിക്കലും പള്ളിയില്‍ പോകാത്ത സ്ത്രീകളെക്കാള്‍ രോഗങ്ങള്‍ കുറവാണെന്നും തന്മൂലം അവര്‍ ദീര്‍ഘായുസികളാണെന്നുമായിരുന്നു.
ലോ ബ്ലഡ് പ്രഷര്‍
മേല്‍്പ്പറഞ്ഞതിന്റെ തുടര്‍ച്ചയാണ് ഇത്. സ്ഥിരമായി പള്ളിയില്‍ പോകുന്നവര്‍ക്ക് അമിതരക്തസമ്മര്‍ദ്ദമോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ അധികമായി കണ്ടുവരാറില്ല.