ഇരുപത്തിയേഴാം ദിവസം-18-03-2022- വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

==========================================================================

33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഇരുപത്തിയേഴു മുതൽ മുപ്പത്തിമൂന്നു വരെയുള്ള അവസാനത്തെ ആഴ്ചയിലെ ഒരുക്ക പ്രാർത്ഥനകൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

==========================================================================

ഇരുപത്തിയേഴാം ദിവസം


യേശുവിനെ അറിയുക

ക്രിസ്താനുകരണ വായന

ഇതരരുടെ കുറവുകൾ ക്ഷമയോടെ സഹിക്കുക.

തന്നിലോ മറ്റുള്ളവരിലോ ഉള്ള കുറവുകൾ പരിഹരിക്കാൻ കഴിയാത്തപ്പോൾ ക്ഷമയോടെ സഹിക്കണം, ദൈവം മറ്റു വിധത്തിൽ ക്രമീകരികുന്ന തവരെ നിന്റെ മേന്മയും ക്ഷമയ്ക്കും ഇത് കൂടുതൽ നല്ലതാണ്. ഇതു കൂടാതെ നമ്മുടെ സുകൃതങ്ങൾക്ക് വിലയില്ല. ഇത്തരം പ്രതിസന്ധികളിൽ നന്നായി വർത്തിക്കാനായി ദൈവസഹായം യാചിക്കണം.

ക്ഷമാശീലനാവുക

ഒന്നു രണ്ട് തവണ പറഞ്ഞിട്ടും സഹകരിക്കുന്നില്ലെങ്കിൽ അവനോട് മല്ലിടരുത്. എല്ലാം ദൈവത്തെ ഏൽപിച്ചു കൊടുക്കുക. അവിടുത്തെ ഇഷ്ടം നിറവേറട്ടെ. അവിടുത്തെ എല്ലാ ദാസരിലും അവിടുന്ന് മഹത്വീകൃതനാകട്ടെ .തിന്മയിൽ നിന്നും നന്മയുളവാക്കാൻ അവിടുത്തേക് നന്നായി അറിയാം. ഇതരരുടെ കുറവുകളും വീഴ്ചകളും വഹിക്കുന്നതിൽ നാം ക്ഷമാശീലരായിരിക്കണം. ഇതരർ സഹിക്കേണ്ടതായ നിരവധി കുറവുകൾ നിന്നിലുമുണ്ട്. നീ ആഗ്രഹിക്കുന്നതുപോലെ നിന്നെത്തന്നെ മെച്ചപ്പെടുത്താൻ നിനക്ക് സാധിക്കുന്നില്ലെങ്കിൽ, നിനക്കു തൃപ്തികരമാം വിധം ഇതരകർ മാറ്റാൻ കഴിയുമോ? ഇതവർ പൂർണ്ണരാകുന്നത് നമുക്കിഷ്ടമാണ് പക്ഷേ നമ്മുടെ കുറവുകൾ നാം പരിഹരിക്കാറില്ല.

അവരെയും നമ്മെയും തിരുത്തുക.

ഇതരർ കർശനമായി തിരുത്തപ്പെടണം. നമ്മെ തിരുത്താൻ നാം തയ്യാറുമല്ല. ഇതരർക്ക് വിശാല സ്വാതന്ത്ര്യമുള്ളത് നമുക്കിഷ്ടമല്ല. പക്ഷേ നമുക്ക് വേണ്ടതെല്ലാം കിട്ടിയിരിക്കണം. ഇതരരെ നിയമം വഴി നിയന്ത്രിക്കാൻ നാം ഇഷ്ടപ്പെടുന്നു. പക്ഷേ, നമുക്ക് നിയന്ത്രണങ്ങൾ വയ്ക്കുന്നത് ഹിതകരമല്ല. നമ്മെപ്പോലെയല്ല നമുടെ അയൽകാരെ പലപ്പോഴും നാം കാണുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. എല്ലാവരും പൂർണ്ണരാണെങ്കിൽ ദൈവത്തെ പ്രതി അവരിൽ നിന്ന് സഹിക്കാൻ എന്താണുണ്ടാവുക.

കുറവില്ലാത്തവരായി ആരുമില്ല. ഭാരപ്പെടുത്താത്തവർ ആരുമില്ല

നാം പരസ്പരം ഭാരങ്ങൾ വഹിക്കണമെന്ന് (ഗലാ.6:2) ദൈവം ആഗ്രഹിക്കുന്നു. ആരും കുറവുകൾ ഇല്ലാത്തവരും സ്വയം പര്യാപതരുമല്ല, തികഞ്ഞ ജ്ഞാനിയുമല്ല. നാം പരസ്പരം ഭാരം വഹിക്കണം. പരസ്പരം ആശ്വസിപ്പിക്കണം. അതുപോലെ പരസ്പരം സഹായിക്കണം ഉപദേശിക്കണം , തിരുത്തണം. പ്രതിസന്ധികളിലാണ് നമ്മുടെ സുകൃത നിലവാരം വ്യക്തമാക്കുന്നത്. അവസരങ്ങൾ ഒരുവനെ ദുർബലനാക്കുന്നില്ല. അവനാരാണെന്ന് തെളിയിക്കുന്നു.

പ്രാര്‍ത്ഥന

ദൈവമേ, ക്ഷമാശീലം അഭ്യസിക്കാനുള്ള കൃപ ഞങ്ങള്‍ക്കു നല്‍കിയരുളണമേ. മറ്റുള്ളവരുടെ കുറവുകള്‍ സഹിക്കാനും സ്വന്തം കുറവുകള്‍ തിരുത്താനും ഞങ്ങളെ പ്രാപ്തരാക്കണമേ. ആമ്മേന്‍.

2. മരിയൻ സമർപ്പണ ഒരുക്ക വായന- യഥാർത്ഥ മരിയഭക്തി- യിൽ നിന്ന്.

ദൈവദാനങ്ങള്‍ സൂക്ഷിക്കുവാന്‍ നമുക്കു പരിശുദ്ധ മറിയത്തെ ആവശ്യമാണ്.

ദൈവത്തില്‍നിന്നു നമുക്കു കൃപാവരങ്ങളും ഇതര ദാനങ്ങളും ധാരാളം ലഭിക്കുന്നുണ്ട്. എന്നാല്‍ , അവയെ അഭംഗം കാത്തുസൂക്ഷിക്കുക അത്ര എളുപ്പമല്ല . കാരണം , നാം ബലഹീനരാണ്. ഇതു വിശദമാക്കാം.

കൃപാവരം ഭൂസ്വര്‍ഗ്ഗങ്ങളെക്കാള്‍ അമൂല്യമാണ്. തീര്‍ത്തും നശ്വരമായ പേടകത്തിലാണ് ഈ നിധി നാം സൂക്ഷിക്കുക . ഈ പേടകം നമ്മുടെ അധഃപതിച്ച ശരീരവും ദുര്‍ബലവും ചഞ്ചലമായ ആത്മാവുമാ ണ് . ഒരു കഥയില്ലാത്ത കാര്യം പോലും അതിനെ തകിടം മറിയ്ക്കുകയും ദുഃഖപൂര്‍ണ്ണമാക്കുകയും ചെയ്യും. ‘ഈ നിധി മണ്‍പാത്രങ്ങളിലാണ് ഞങ്ങള്‍ക്കു ലഭിച്ചിട്ടുള്ളത്’ ( 2 കോറി . 4 : 7 ).

പിശാചുക്കള്‍ കുടിലതയില്‍ അതിനിപുണരായ കള്ളന്മാരാണ്. നാം നിനച്ചിരിക്കാത്തപ്പോള്‍ ആയിരിക്കും അവര്‍ നമ്മെ കൊള്ളയടിക്കുന്നത് . അനുകൂല സാഹചര്യങ്ങള്‍ പ്രതീക്ഷിച്ച് അവര്‍ ദിനരാത്രങ്ങള്‍ കാത്തിരിക്കുന്നു. ആ ലക്ഷ്യപ്രാപ്തിക്കായി നമ്മെ വട്ടമിട്ടു നടക്കുന്നു . നമ്മെ നിരന്തരം വിഴുങ്ങുവാന്‍ കാത്തിരിക്കുകയാണവര്‍ . ഒരു ദുര്‍ബലനിമിഷത്തില്‍ ഒരു പാപം ചെയ്യിച്ച് പല വര്‍ഷങ്ങള്‍ക്കൊണ്ടു നാം നേടിയ കൃപാവരങ്ങളും യോഗ്യതകളും തട്ടിയെടുക്കും. അവരുടെ എണ്ണവും വിദ്വേഷവും പരിചയസമ്പത്തും സൂത്രവും മൂലം അതിദാരുണമായ വിധത്തില്‍ വലിയ നഷ്ടം സഹിക്കേണ്ടിവരുമെന്ന ഭയം നമ്മില്‍ ഉണ്ടാകണം. നമ്മെക്കാള്‍ സുകൃതസമ്പന്നരും കൃപാവരപൂരിതരും അനുഭവപാഠങ്ങളാല്‍ ദൃഢചിത്തരും , വിശുദ്ധിയുടെ പരകോടി യില്‍ എത്തിയവരും അതിദയനീയമായി കവര്‍ച്ചക്കടിപ്പെട്ടു; കൊള്ള ചെയ്യപ്പെട്ടു. ഇതു നമ്മെ അദ്ഭുതപരതന്ത്രരാക്കേണ്ടതല്ലേ.

ഹാ! എത് എത്ര ലബനോനിലെ കാരകില്‍ വൃക്ഷങ്ങള്‍ ദാരുണമായി നിലം പതിച്ചു! നഭോമണ്ഡലത്തില്‍ പ്രകാശിച്ചുകൊണ്ടിരുന്ന ഉജ്ജ്വലങ്ങളായ താരങ്ങള്‍ എത്രയാണ് കണ്ണടച്ചുതുറക്കുന്ന നേരംകൊണ്ട് അവയുടെ ഔന്നത്യവും ശോഭയുമറ്റു തിരോഭവിച്ചത്! എപ്പോഴാണ് ഈ ദുഃഖകരവും അപ്രതീക്ഷിതവുമായ മാറ്റം സംഭവിച്ചത് ? കൃപാവരത്തിന്റെ അഭാവമാണോ കാരണം? അല്ല, അതു സകലര്‍ക്കും നല്കപ്പെടുന്നുണ്ട് . എളിമ കൈമോശം വന്നതിന്റെ തിക്തഫലം! തങ്ങളുടെ നിധി സൂക്ഷിക്കുവാന്‍ തങ്ങള്‍ ശക്തരാണെന്നവര്‍ വ്യാമോഹിച്ചുപോയി . അവര്‍ തങ്ങളെ വിശ്വസിച്ചു ; തങ്ങളില്‍ തന്നെ ആശ്രയിച്ചു.

കൃപാവരമാകുന്ന നിധി സൂക്ഷിക്കുവാന്‍ മാത്രം തങ്ങളുടെ ഭവനം സുരക്ഷിതമെന്നും നിക്ഷേപപാത്രം ബലവത്താണെന്നും അവര്‍ കരുതി . കൃപാവരത്തില്‍ ആശ്രയിച്ചു തങ്ങള്‍ മുന്നേറുന്നുവെന്ന് അവര്‍ നിനച്ചു. എന്നാല്‍ സത്യത്തില്‍ , തങ്ങളില്‍ത്തന്നെയാണ് ആശ്രയിച്ചതെന്നത് അവരൊട്ടു തിരിച്ചറിഞ്ഞതേയില്ല . അപ്പോള്‍ ഏറ്റവും നീതിമാനായ ദൈവം, അവരെ തങ്ങള്‍ക്കു തന്നെ വിട്ടുകൊടുത്തുകൊണ്ടു ദയനീയമായി കൊള്ളയടിക്കപ്പെടാന്‍ അനുവദിക്കുന്നു.

കഷ്ടം ! ഞാന്‍ വിശദമാക്കുവാന്‍ പോകുന്ന, അദ്ഭുതകരമായ ഭക്തകൃത്യത്തെപ്പറ്റി അറിഞ്ഞിരുന്നെങ്കില്‍, സുശക്തവും വിശ്വസ്തയുമായ പരിശുദ്ധ കന്യകയെ അവര്‍ ആ നിധി ഏല്പിക്കുമായിരുന്നു. അവള്‍ അതു സ്വന്തമെന്നോണം സൂക്ഷിക്കുകയും ചെയ്യും. പോരാ, താന്‍ നീതിപൂര്‍വ്വം സംരക്ഷിക്കുവാന്‍ കടപ്പെട്ടവളാണെന്ന ബോദ്ധ്യത്താല്‍ അവര്‍ക്കുവേണ്ടി അതു കാത്തു സൂക്ഷിക്കുകയും ചെയ്‌തേനെ.

വളരെ ദാരുണമായി അധഃപതിച്ച ഈ ലോകത്തില്‍ നീതി നിര്‍വ്വഹിച്ചു ജീവിക്കുക ദുഷ്‌ക്കരമത്രേ. ആകയാല്‍ ലോകത്തിന്റെ ചെളി പുരണ്ടിട്ടില്ലെങ്കില്‍ തന്നെയും അതിലെ ധൂളിയേറ്റുപോലും എത്ര അടിയുറച്ച ആത്മീയതയുള്ളവരായാലും കറപറ്റാതിരിക്കുക അസാദ്ധ്യം. അതിശക്തമായി ഇരമ്പി ആര്‍ക്കുന്ന ഈ ലോകമാകുന്ന അഗാധജലധിയില്‍ മുങ്ങി നശിക്കാതെയും അതിന്റെ കുത്തിയൊഴുക്കില്‍പെടാതെയും കടല്‍ക്കൊള്ളക്കാരാല്‍ ആക്രമിക്കപ്പെടാതെയും വിഷക്കാറ്റടിയേറ്റു നശിക്കാതെയും ഇരിക്കുക ഒരത്ഭുതം തന്നെ. അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ വിവരിക്കാന്‍ പോകുന്ന മാധുര്യമേറിയ വഴിയിലൂടെ വിശ്വസ്തയായ കന്യകാമറിയത്തെ ശുശ്രൂഷിച്ചാല്‍ പിശാച് ഒരിക്കല്‍ പോലും എത്തിനോക്കാന്‍ ധൈര്യപ്പെടാത്ത അവള്‍ ഈ അദ്ഭുതം നമ്മില്‍ പ്രവര്‍ത്തിക്കും.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, *ആമ്മേന്‍.

3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും



“””””””””””””””””””””

ധ്യാനവിഷയവും പ്രാർത്ഥനയും .

യേശുക്രിസ്തു ദൈവംതന്നെ

ദൈവപുത്രൻ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവു നമുക്ക് നല്കിയെന്നും നാം അറിയുന്നു . നാമാകട്ടെ , സത്യസ്വരൂപ നിലും അവിടത്തെ പുത്രനായ യേശുക്രിസ്തുവിലും ആണ് . ഇവ നാണു സത്യദൈവവും നിത്യജീവനും” (1 യോഹ 5:20)

ആമുഖം

യശു വീണ്ടും അവരോടു പറഞ്ഞു : “ നിങ്ങൾ നിങ്ങളുടെ പാപളിൽ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു . എന്തെന്നാൽ “ഞാൻ ആകുന്നു” എന്നു വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും ” ( യോഹ 8 , 24 ). ” ഞാൻ ആകുന്നു ‘ എന്ന പ്രയോഗം ദൈവമായ കർത്താവാണ് പുറപ്പാട് 3:13-15 – ൽ ആദ്യം ഉപയോഗിച്ചതായി കാണു ന്നത് . ഈജിപ്തിൽ കഴിഞ്ഞിരുന്ന ഇസ്രായേൽ ജനത്തെ പുറത്തുകൊണ്ടുവരാനുള്ള ദൗത്യം മോശയ്ക്ക് ദൈവം നല്കിയപ്പോൾ , ആ ദൈവ ത്തിന്റെ പേരെന്തെന്നു ജനം ചോദിച്ചാൽ എന്തു മറുപടി കൊടുക്കണമെന്ന് ആരാഞ്ഞപ്പോൾ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം നല്കിയ ഉത്തരം “ഞാനാകുന്നവൻ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു എന്നു പറയണം” എന്നാണ് . ഇതാണ് എന്നേക്കും എന്റെ നാമധേയം എന്നു എടുത്തുപറയുകയും ചെയ്തു . അതേ നാമധേയം – ‘ഞാൻ ആകുന്നു ‘ – യേശു ഉപയോഗിച്ചതിലൂടെ താൻ ദൈവമാണെന്ന് യേശുതന്നെ പ്രഖ്യാപിക്കുകയായിരുന്നു.

യേശുവിന്റെ ദൈവത്വം ബൈബിളിൽ

യേശുക്രിസ്തു ദൈവംതന്നെയാണ് എന്നു വിശുദ്ധ ബൈബിൾ സ്പഷ്ടമായി പ്രഖ്യാപിക്കുന്നുണ്ട് , ” ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല.
പിതാവുമായി ആത്മ ബന്ധം പുലർത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടത്തെ വെളിപ്പെടുത്തിയത് ” ( യോഹ 1:18 ) . “യേശുക്രിസ്തു സർവാധിപനായ ദൈവവും എന്നേക്കും വാഴ്ത്തപ്പെട്ടവനു മാണ് ” ( റോമാ 9:5 ) . “അവിടന്ന് സത്യദൈവവും നിത്യജീവനുമാണ് ” ( 1 യോഹ 5:20 കാണുക)

യേശുവിന്റെ ദൈവത്വം സഭാപാരമ്പര്യത്തിൽ

നിഖ്യാ വിശ്വാസപ്രമാണത്തിൽ ഏറ്റുപറയുന്നത് യേശു “പിതാവിൽനിന്നു ജനിച്ചവനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനുമായ ഏക കർത്താവാണെന്നും അവിടന്ന് സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും പിതാവിനോടുകൂടെ ഏകസത്തയും ആകുന്നു ” എന്നുമാണ് . സീറോ മലബാർ സഭയുടെ കുർബാന ക്രമത്തിൽ പ്രാർഥിക്കുന്നത് ഇപ്രകാരമാണ് : ” ഞങ്ങളുടെ കർത്താവും ദൈവവുമായ മിശിഹാ വന്ന് . . . എല്ലാവർക്കും വിശുദ്ധിയുടെ മാർഗം പഠിപ്പിച്ചുവെന്ന് എല്ലാ മനുഷ്യരും അറിയട്ടെ ” . റോമൻ മിസ്ലാളിൽ (ലത്തീൻ കുർബാന ക്രമം) സഭ പ്രാർഥിക്കുന്നത് , ” ജാതനായ ഏകപുത്രനായ കർത്താവേ , കർത്താവായ ദൈവമേ , ദൈവത്തിന്റെ കുഞ്ഞാടേ ” എന്നാണ്.

താൻ ദൈവമാണെന്ന് യേശു അവകാശപ്പെട്ടു

അന്ത്യത്താഴത്തിൽ യേശുതന്നെ സ്വയം അവകാശപ്പെടുന്നുണ്ട് താൻ ദൈവമാണെന്ന് : “നിങ്ങൾ എന്നെ ഗുരുവെന്നും കർത്തവെന്നും വിളിക്കുന്നു . അതു ശരിതന്നെ , ഞാൻ ഗുരുവും കർത്താവുമാണ്” (വി. യോഹന്നാൻ 12:13:14) . ഈ വചനത്തിൽ രണ്ടുതവണ യേശു പ്രഖ്യാപിക്കു ന്നുണ്ട് , അവിടന്ന് കർത്താവാണെന്ന് . “കർത്താവ് എന്ന അഭിധാനം ദൈവികപരമാധികാരം സൂചിപ്പിക്കുന്നു . യേശുവിനെ കർത്താവായി ഏറ്റു പറയുകയോ വിളിച്ചപേക്ഷിക്കുകയോ ചെയ്യുന്നത് അവിടത്തെ ദൈവത്വത്തിൽ വിശ്വസിക്കുന്നതാണ് ” (മതബോധനഗ്രന്ഥം , 455)

യേശു : മനുഷ്യനായി ഉടലെടുത്ത ദൈവം

യേശുക്രിസ്തു മനുഷ്യനായിത്തീർന്ന ദൈവമാണെന്ന് തിരുവചനം പറയുന്നു . “ആദിയിൽ വചനമുണ്ടായിരുന്നു . . . വചനം ദൈവമായിരു ന്നു . വചനം മാംസമായി നമ്മുടെയിടയിൽ കൂടാരമടിച്ചു” (വി. യോഹന്നാൻ 1:1, 14). ഇതെപ്പറ്റി തിരുസഭ പഠിപ്പിക്കുന്നത് ഇപ്രകാരമാണ് “ദൈവനിശ്ചിതമായ സമയത്തിൽ പിതാവിന്റെ ഏകപുത്രനായ നിത്യവചനവും അവിടത്ത സത്തയുടെ പ്രതിച്ഛായയുമായവൻ മനുഷ്യനായി ഉടലെടുത്തു. സ്വന്തം ദൈവപ്രകൃതിക്കു ഭംഗംവരാതെ അവിടന്നു മനുഷ്യപ്രകൃതി ആദാനം ചെയ്തു ” (മതബോധനഗ്രന്ഥം , 479)

യേശുവിലുള്ള ദൈവപ്രകൃതിയും മനുഷ്യപ്രകൃതിയും
“യേശുക്രിസ്തുവിൽ രണ്ടു പ്രകൃതികൾ ഉണ്ട് . ദൈവപ്രകൃതിയും മനുഷ്യപ്രകൃതിയും . ഈ പ്രകൃതികൾ തമ്മിൽ കൂടിക്കലരാതെ ദൈവപുത്രന്റെ ഏകവ്യക്തിത്വത്തിൽ സംയോജിച്ചിരിക്കുന്നു ” (കത്തോലിക്കാസഭ യുടെ മതബോധനഗ്രന്ഥം , 481). ” ക്രിസ്തു സത്യദൈവവും സത്യമനുഷ്യനുമാകയാൽ അവിടത്തേക്ക് ഒരു മാനുഷികബുദ്ധിയും മനസ്സും ഉണ്ട്. അവ ദൈവിക ബുദ്ധിക്കും ദൈവിക മനസ്സിനും പൂർണമായി അനുരൂ പപ്പെട്ടതും വിധേയവുമായിരുന്നു.” ( മതബോധനഗ്രന്ഥം , 482 ) .

യേശു : സത്യദൈവവും സത്യമനുഷ്യനും

ദൈവപുത്രന്റെ അതുല്യവും അദ്വിതീയവുമായ മനുഷ്യാവതാരത്തിന്റെയർഥം , യേശുക്രിസ്തു പകുതി ദൈവവും പകുതി മനുഷ്യനുമാകുന്നു എന്നല്ല , ദൈവപ്രകൃതിയും മനുഷ്യപ്രകൃതിയും കൂടിക്കുഴഞ്ഞ ഒരു മിശ്രപ്രകൃ തിയാണ് അവിടത്തേക്കുള്ളതെന്നും അർഥമില്ല ; യഥാർഥ ദൈവമായിരിക്കെ ത്തന്നെ അവിടന്ന് യഥാർഥ മനുഷ്യനായി . “യേശുക്രിസ്തു യഥാർഥ ദൈവവും യഥാർഥ മനുഷ്യനുമാകുന്നു ” (മതബോധനഗ്രന്ഥം , 464).

യേശുവിന്റെ മനുഷ്യപ്രകൃതിയിലെ പ്രവൃത്തികളും ദൈവികവ്യക്തിയുടേതാണ്

553 – ൽ കോൺസ്റ്റാന്റിനോപ്പിളിൽ സമ്മേളിച്ച 5 -ാം സാർവത്രിക സൂനഹദോസ് പ്രഖ്യാപിച്ചു : “ക്രിസ്തുവിൽ ഒരേയൊരു ഉപസ്ഥിതി (വ്യക്തി) മാത്രമേയുള്ളൂ ; അത് ത്രിത്വത്തിലൊരുവനായ നമ്മുടെ കർത്താവായ യേശുക്രിസ്തുവാണ് ” . അതിനാൽ അവിടത്തെ മനുഷ്യപ്രകൃതിയിലുള്ളതെല്ലാം അതിന്റെ ശരിയായ കർത്താവ് (subject) ആയ അവിടത്ത ദൈവികവ്യക്തിയിലാണ് ആരോപിക്കേണ്ടത് . അവിടത്തെ അദ്ഭുതങ്ങൾ മാത്രമല്ല , അവിടത്തെ പീഡാനുഭവവും മരണംപോലും ദൈവികവ്യക്തി യുടെ പ്രവൃത്തികളാണ് ” ( മതബോധനഗ്രന്ഥം 468).

യേശു ദൈവമാണെന്ന വിശ്വാസം ലോകത്തിന്മേൽ നമുക്ക് വിജയം തരും. “യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാത മറ്റാരാണ് ലോകത്തെ ജയിക്കുന്നത് ? ” (1യോഹന്നാൻ 5 : 4 – 5) . ലോകത്ത ജയിക്കുന്നവനാണ് യഥാർഥ ക്രിസ്തുശിഷ്യൻ , ലോകം അവനെയല്ല , പ്രത്യുത അവൻ ലോകത്തെ കീഴടക്കും.

യേശു ദൈവമാണ് എന്നതിനർഥം സർവമനുഷ്യരുടെയും രക്ഷകനാണ് എന്നത്രേ

യേശു ദൈവമാണെന്നതിനർഥം സർവമനുഷ്യരുടെയും രക്ഷകൻ ജയശുവാണെന്നാണ്. അവിടന്ന് ക്രൈസ്തവരുടെ ദൈവമാണെന്ന പരിമിതാർഥത്തിലാണ് യേശു ദൈവമാണെന്നു മനസ്സിലാക്കുന്നതെങ്കിൽ അത് തെറ്റാണ് . ” യേശു സർവമനുഷ്യരുടെയും രക്ഷകനാണ് . എല്ലാവർക്കും രക്ഷ ആവശ്യമാണ് . ക്രിസ്തുവിലൂടെ എല്ലാവർക്കും രക്ഷ നല്കപ്പെടുന്നു ( മതബോധനഗ്രന്ഥം , 389 ) എന്ന് തിരുസഭ എക്കാലവും ഏറ്റുപറയുന്നു.

യേശു ദൈവപുത്രൻ

ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത് എന്നു ശിഷ്യരോട് യേശു ചോദിച്ചപ്പോൾ നീ ദൈവത്തിന്റെ പുത്രനായ മിശിഹായാണെന്ന് പത്രോസ് പറഞ്ഞ മറുപടി യേശു അംഗീകരിച്ചുറപ്പിക്കുകയുണ്ടായി . നീ ദൈവപുത്രനാണോയെന്ന് ന്യായാധിപസംഘം ചോദിച്ചപ്പോൾ “ഞാൻ ആകുന്നുവെന്ന് നിങ്ങൾ പറയുന്നുവല്ലോ” എന്ന യേശുവിന്റെ മറുപടി യിലൂടെ ഇക്കാര്യം കൂടുതൽ വ്യക്തമാണ് . “സത്യമായും ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു ” എന്ന് യേശുവിന്റെ പീഡനമുറകൾക്ക് നേതൃത്വം കൊടുത്ത ശതാധിപൻതന്നെ അവസാനം പറയുന്നുണ്ട് !

“ദൈവപുത്രൻ ” എന്ന അഭിധാനം യേശുക്രിസ്തുവിന് തന്റെ പിതാവായ ദൈവത്തോടുള്ള അനന്യവും സനാതനവുമായ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത് . “അവിടന്ന് പിതാവിന്റെ ഏകപുത്രനാകുന്നു “
(വി. യോഹന്നാൻ 1:14; 3:16, 18 കാണുക) . അവിടന്ന് ദൈവം തന്നെയാകുന്നു ( യോഹ 1 , 1 കാണുക). ക്രിസ്ത്യാനിയായിരിക്കാൻ ഒരുവൻ യേശു ദൈവപുത്ര നാണെന്ന് വിശ്വസിക്കേണ്ടതുണ്ട് ” ( അപ്പ 8:37 ; 1 യോഹന്നാൻ 2:23 ) ( മതബോ ധനഗ്രന്ഥം , 454 ) .

യേശുവിനെ ദൈവപുത്രൻ എന്നു വിളിക്കുമ്പോഴൊന്നും യേശു വിന് പിതാവായ ദൈവത്തോടുള്ള സമാനതയാ യേശുവിന്റെ ദൈവത്വമോ നിഷേധിക്കാൻ ഈ വാക്ക് അനുവദിക്കുന്നില്ല . പിതാവായ ദൈവത്തിൽ നിന്നു വ്യത്യസ്തനാണ് പുത്രനായ ദൈവം എന്നേ ഇതിനർഥമുള്ളൂ .

മരിയൻ പ്രതിഷ്ഠ

യേശുവിന്റെ ദൈവത്വത്തിന്റെ ഏറ്റുപറച്ചിൽ മറിയം വഴി യേശുവിന് സമ്പൂർണ സമർപ്പണം നടത്തുന്നത് , യേശു ദൈവം തന്നെയാണ് എന്ന വിശ്വാസത്തിന്റെ വ്യക്തമായ പ്രകാശനമാണ് . അവിടന്ന് നമ്മുടെ സർവസ്വവുമാകയാൽ അവിടത്തേക്ക് നമ്മെ പൂർണമായി സമർപ്പിക്കുക ന്യായയുക്തമാണ് . വിശുദ്ധ ലൂയിസ് ഡി മോൺ ഫോർട്ട് പറയുന്നു : “യഥാർഥ മരിയഭക്തി നാം അഭ്യസിക്കുക വഴി ക്രിസ്തുവിനോടുള്ള ഭക്തിയും വണക്കവും പൂർണതരമാക്കുകയാണു ചെയ്യുക . ക്രിസ്തുവിനെ പൂർണമായി അറിയുന്നതിനും ആർദ്രമായി സ്നേഹിക്കുന്നതിനും വിശ്വസ്തതയോടെ
ഇതു നമ്മെ സഹായിക്കുകയാണ് ചെയ്യുന്നത്
യഥാർഥ മരിയഭക്തി , 62 ) .

യേശുവിനുള്ള ഈ സമ്പൂർണ സമർപ്പണം പരിശുദ്ധ മറിയത്തിലൂടെ ആകുന്നതും അതുപോലെതന്നെ ന്യായയുക്തവുമാണ് . കാരണം , വർതിരിക്കാനാവാത്തവിധം അവർ തമ്മിൽ അത്ര ഗാഢബന്ധമാണുള്ളത് . വിശുദ്ധ ലൂയിസ് ഡി ഒമാൺഹാർട്ടിന്റെ ഹൃദയസ്പർശിയായ വാക്കുകൾ അതു വ്യക്തമാക്കുന്നുണ്ട് , ” ഓ ! മാധുര്യവാനായ യേശുവേ , കിസ്ത്യാനികളിൽ ഒരു വലിയ വിഭാഗം , അഭ്യസ്തവിദ്യർപോലും അങ്ങും അങ്ങ മാതാവുമായുള്ള ഗാഢമായ ഐക്യം എന്തെന്നറിയുന്നില്ല . ഓ നാഥാ അങ്ങപ്പോഴും മറിയത്തോടുകൂടെയാണ് . മറിയം അങ്ങയോടുകൂ ടെയും ” ( യഥാർഥ മരിയഭക്തി , 63)

ബൈബിൾ വായന

എട്ടാം ദിവസം പരിച്ഛേദനം ചെയ്യപ്പെട്ടവനാണു ഞാൻ ; ഇസ്രായേൽ വംശത്തിലും ബെഞ്ചമിൻഗോത്രത്തിലും പിറന്നവൻ ; ഹെബ്രായരിൽനിന്നു ജനിച്ച ഹെബ്രായൻ ; നിയമപ്രകാരം ഫരിസേയൻ . തീക്ഷ്ണതകൊണ്ട് സഭയെ പീഡിപ്പിച്ചവൻ ; നീതിയുടെ കാര്യത്തിൽ നിയമത്തിന്റെ മുമ്പിൽ കുറ്റമില്ലാത്തവൻ , എന്നാൽ , എനിക്കു ലാഭമായിരുന്ന ഇവയെല്ലാം ക്രിസ്തുവിനെപ്രതി നഷ്ടമായി ഞാൻ കണക്കാക്കി . ഇവ മാത്രമല്ല , എന്റെ കർത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ഇഞാനം കൂടുതൽ വിലയുള്ളതാകയാൽ , സർവവും നഷ്ടമായിത്തന്നെ ഞാൻ പരിഗണിക്കുന്നു . അവനെപ്രതി ഞാൻ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ് . ഇത് ക്രിസ്തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രെ’ (ഫിലി 3:3-10 ) .

ഇന്നത്തെ പ്രാർഥന

ദൈവമേ എന്റെ ഇഞാനസ്നാനാവസരത്തിൽ എനിക്കുവേണ്ടി മാതാപിതാക്കളും ഇഞാനസ്നാനപിതാക്കളും ഏറ്റുപറഞ്ഞ വിശ്വാസത്തിന്റെ മഹാരഹസ്യം – യേശു ദൈവമാണ് എന്ന വിശ്വാസസത്യം – ഞാനിപ്പോൾ ബോധപൂർവം വിശ്വസിക്കുന്നു . യേശുവാണ് സർവമനുഷ്യരുടെയും രക്ഷിതാവെന്ന തിരുസഭയുടെ ഏറ്റുപറച്ചിലിൽ ഞാൻ ദൃഢമായി വിശ്വസിക്കുന്നു . പിതാവിന്റെ നിത്യവചനവും അവിടത്തെ പ്രതിഛയയുമായവൻ മനുഷ്യനായി ഉടലെടുത്തു എന്നും അവിടത്തെ ദൈവ പ്രകൃതിക്കു ഭംഗംവരാതെ അവിടന്ന് മനുഷ്യപ്രകൃതി ആദാനം ചെയ്തി വെന്നും ഞാൻ വിശ്വസിക്കുന്നു . തന്റെ ദൈവികവ്യക്തിത്വത്തിന്റെ ഐക്യത്തിൽ യേശുക്രിസ്തു സത്യദൈവവും സത്യമനുഷ്യനുമാണെന്നു ഞാൻ ഏറ്റുപറയുന്നു . അവിടത്തെ മനുഷ്യപ്രകൃതിയിലുള്ളതെല്ലാം – അദ്ഭുതങ്ങൾ , പീഡാനുഭവം , മരണം മുതലായവയായ അവിടത്തെ ദൈവപ്രക്യ തിയിലാണ് ആരോപിക്കേണ്ടത് എന്ന സത്യവിശ്വാസം ഞാൻ ഏറ്റുപറയുന്നു . കർത്താവായ യേശുവേ , എന്റെ ജീവിതം പൂർണമായി അങ്ങേയ്ക്ക് തന്ന് ഞാൻ ജീവിതസാഫല്യമണയട്ടെ . അങ്ങേ സർവാധികാരം എന്റെ മേൽ സ്ഥാപിക്കണമേ . കന്യകമറിയമേ , നീ നിന്റെ തിരുക്കുമാരന്റെ ദൗത്യത്തിനുവേണ്ടി നിന്നെത്തന്നെ സമർപ്പിച്ചല്ലോ . എന്നെക്കൂടി നീ അവിടത്തേക്കു സമർപ്പിക്കണമേ , ആമേൻ.


സത്കൃത്യം.


ഒരു ക്രൈസ്തവ വിശ്വാസിയോടെങ്കിലും യേശു ദൈവമാണെന്നതിന്റെ അർത്ഥം പറഞ്ഞുകൊടുക്കുക

++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

DAY 1 പ്രതിഷ്ഠാ ഒരുക്കം DAY17 പ്രതിഷ്ഠ ഒരുക്കം

DAY 2 പ്രതിഷ്ഠാ ഒരുക്കം DAY18 പ്രതിഷ്ഠ ഒരുക്കം

DAY 3 പ്രതിഷ്ഠാ ഒരുക്കം DAY 19 പ്രതിഷ്ഠ ഒരുക്കം

DAY 4 പ്രതിഷ്ഠാ ഒരുക്കം DAY 20 പ്രതിഷ്ഠ ഒരുക്കം

DAY 5 പ്രതിഷ്ഠാ ഒരുക്കം DAY 21 പ്രതിഷ്ഠ ഒരുക്കം

DAY 6 പ്രതിഷ്ഠാ ഒരുക്കം DAY 22 പ്രതിഷ്ഠ ഒരുക്കം

DAY 7 പ്രതിഷ്ഠാ ഒരുക്കം DAY 23 പ്രതിഷ്ഠ ഒരുക്കം

DAY 8 പ്രതിഷ്ഠാ ഒരുക്കം DAY 24 പ്രതിഷ്ഠ ഒരുക്കം

DAY 9 പ്രതിഷ്ഠാ ഒരുക്കം DAY25 പ്രതിഷ്ഠ ഒരുക്കം

DAY 10 പ്രതിഷ്ഠാ ഒരുക്കം DAY 26

DAY 11 പ്രതിഷ്ഠാ ഒരുക്കം

DAY 12 പ്രതിഷ്ഠ ഒരുക്കം

DAY 13 പ്രതിഷ്ഠ ഒരുക്കം

DAY 14 പ്രതിഷ്ഠ ഒരുക്കം

DAY 15 പ്രതിഷ്ഠ ഒരുക്കം

DAY16 പ്രതിഷ്ഠ ഒരുക്കം

MARIAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.