ന്യൂഡല്‍ഹി: ഇന്റര്‍നാഷനല്‍ കാത്തലിക് മൈഗ്രേഷന്‍ കമ്മീഷന്റെ പ്രസിഡന്റായി ക്രിസ്റ്റീ്ന്‍ നാഥാന്‍ തിരഞ്ഞെടുക്കപ്പെട്ടു, ആദ്യമായിട്ടാണ് ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്ന് തന്നെ ഒരാള്‍ പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്, മെയ് 30 മുതല്‍ ജൂണ്‍ ഒന്നുവരെ റോമില്‍ നടന്ന കമ്മീഷന്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലാണ് ക്രിസ്റ്റീന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
ലോ്കത്തിലെ വിവിധ നാഷനല്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് അംഗങ്ങളും മറ്റ് കത്തോലിക്കാ ഓര്‍ഗനൈസേഷന്‍ പ്രതിനിധികളും കൗണ്‍സിലില്‍ അംഗങ്ങളാണ്. റോമില്‍ നടന്ന മീറ്റിങ്ങില്‍ 58 പേര്‍ പങ്കെടുത്തു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം പിറവിയെടുത്ത സംഘടനയാണ് ഇത്.കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം.
ബോംബെ അതിരൂപതാംഗമാണ് ക്രിസ്റ്റീന്‍ .അഡല്‍റ്റ് ആന്റ് വര്‍ക്കേഴ്‌സ് എജ്യൂക്കേഷനില്‍ 40 വര്‍ഷത്തെ അനുഭവസമ്പത്തുള്ള വ്യക്തിയാണ്.വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിന്‍ ഉള്‍പ്പെടെയുളള വിശിഷ്ടവ്യക്തികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.