ഇത്തവണ വത്തിക്കാനിലെ കുരിശിന്റെ വഴി പ്രാര്‍ത്ഥനകള്‍ രചിക്കുന്നത് സിസ്റ്റര്‍ യൂജിനീയ ബോണെറ്റി


വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ഇത്തവണത്തെ കുരിശിന്റെ വഴിയിലെ ധ്യാനവിചിന്തനങ്ങള്‍ രചിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത് ഒരു കന്യാസ്ത്രീയെ. സിസ്റ്റര്‍ യൂജീനിയ ബോണെറ്റി എന്ന 80 കാരിക്കാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്. മനുഷ്യക്കടത്തിനെതിരെ പോരാടുന്ന വ്യക്തിയാണ് സിസ്റ്റര്‍.

ഏപ്രില്‍ 19 ദുഖവെള്ളിയാഴ്ച കൊളോസിയത്തില്‍ നടത്തുന്ന കുരിശിന്റെ വഴിയിലാണ് സിസ്റ്ററുടെ ധ്യാനചിന്തകള്‍ അവതരിപ്പിക്കപ്പെടുന്നത്. ഓരോ വര്‍ഷവും വ്യത്യസ്തരായ വ്യക്തികളെയാണ് ദുഖവെള്ളിയിലെ ധ്യാനചിന്തകള്‍ രചിക്കാനായി പാപ്പ തിരഞ്ഞെടുക്കുന്നത്.

2004 ല്‍ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ്ും 2007 ല്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും പുരസ്‌ക്കാരങ്ങള്‍ നല്കി സിസ്റ്ററുടെപ്രവര്‍ത്തനങ്ങളെ ആദരിച്ചിട്ടുണ്ട്. 2013 ല്‍ മനുഷ്യക്കടത്തിനെതിരെ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതിനെക്കുറിച്ച് സഭ കൂടുതല്‍ ബോധവല്ക്കരണം നടത്തണമെന്ന് സിസ്റ്റര്‍ യൂജീനിയ ഫ്രാന്‍സിസ് മാര്‍പാപ്പയോട് ആവശ്യപ്പെട്ടിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.