സീറോ മലബാര്‍ സഭയ്ക്കു വേണ്ടികുര്‍ബാനയില്‍ നിയോഗം വെച്ച് പ്രാര്‍ത്ഥിക്കണമെന്ന് കര്‍ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവയുടെ അഭ്യര്‍ത്ഥന


തിരുവനന്തപുരം : സീറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി രൂപതയില്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് ആത്മീയ പരിഹാരം ഉണ്ടാകുവാനായി കുര്‍ബാനയില്‍ നിയോഗം വെച്ച് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാന്‍ തന്‍റെ കീഴിലുള്ള വൈദീകരോടും വിശ്വാസികളോടും മലങ്കര കത്തോലിക്ക സഭാതലവന്‍ കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കോസ് ആഹ്വാനം ചെയ്തു.

 മലങ്കര കത്തോലിക്ക സഭാസ്ഥാപകനായ മാര്‍ ഈവാനിയോസ് മെത്രാപോലീത്തയുടെ അറുപത്തിയാറാമത് ഓര്‍മ്മപ്പെരുന്നാളിന്‍റെ ഭാഗമായി സഭാസ്ഥാനമായ പട്ടം കത്തീഡ്രലില്‍ നടന്ന ഓര്‍മ്മ കുര്‍ബാനയ്ക്ക് ശേഷം നടത്തിയ പ്രസംഗത്തിന്‍റെ അവസാനമാണ് സീറോ-മലബാര്‍ സഭയുടെ വിഷയം മലങ്കര കത്തോലിക്ക വിശ്വാസികളോട് മാര്‍ ക്ലീമിസ് ബാവ സൂചിപ്പിച്ചത്. 

എറണാകുളം-അങ്കമാലി രൂപതയില്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് ആത്മീയമായ ഒരു പരിഹാരമാണ് വേണ്ടതെന്നും അതിനാല്‍ മലങ്കര കത്തോലിക്ക സഭയിലെ വൈദീകരും വിശ്വാസികളും കുര്‍ബാനയില്‍ ഇത് ഒരു പ്രത്യേക നിയോഗമായി വെച്ച് പ്രാര്‍ത്ഥിക്കണമെന്നും കര്‍ദിനാള്‍ ക്ലീമിസ് ബാവ ആവശ്യപ്പെട്ടു. ഇത് എന്തെങ്കിലും പ്രശസ്തിക്ക് വേണ്ടിയല്ല എന്നും സഹോദരീ സഭയായ സീറോ-മലബാര്‍ സഭ നേരിടുന്ന പ്രശ്നങ്ങളില്‍ അങ്ങനെയൊരു ആത്മീയ ഇടപെടലിനായി പ്രാര്‍ത്ഥിക്കേണ്ടത് മലങ്കര കത്തോലിക്കാ സഭയുടെ കടമയാണ് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.