വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ ആക്രമിക്കപ്പെട്ടു, ആറു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വേളാങ്കണ്ണിയിലേക്ക് പദയാത്ര നടത്തിയ തീര്‍ത്ഥാടകരെ ഹിന്ദുതീവ്രവാദികള്‍ ആക്രമിച്ചു. നാല്പതോളം തീര്‍ത്ഥാടകര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പൊതുസ്ഥലത്ത് ബ്ലോക്കുണ്ടാക്കി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. വേളാങ്കണ്ണി മാതാവിന്റെ രൂപവുമായി തീര്‍ത്ഥയാത്ര നടത്തവെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ മാതാവിന്റെ രൂപവും തകര്‍ക്കപ്പെട്ടു.

തീര്‍ത്ഥാടകരെ തല്ലുകയും മോശം വാക്കുകള്‍ അവര്‍ക്ക് നേരെ ഉപയോഗിക്കുകയും ചെയ്തു. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സെപ്തംബര്‍ എട്ടിന് നടക്കുന്ന തിരുനാളില്‍ പങ്കെടുക്കാന്‍വേണ്ടിയാണ് തീര്‍ത്ഥാടകര്‍ യാത്ര പുറപ്പെട്ടത്. തീര്‍ത്ഥാടകസംഘത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. പാട്ടുപാടിയും ജപമാല ചൊല്ലിയുമാണ് തീര്‍ത്ഥാടന പദയാത്ര. രാത്രികാലങ്ങളില്‍ ദേവാലയങ്ങളില്‍ അന്തിയുറങ്ങും.

ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ സമാധാനത്തിനും മതസമന്വയത്തിനും ഭീഷണിയാണെന്ന് ബാംഗ്ലൂര്‍ അതിരൂപതയിലെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ. സിറില്‍ വിക്ടര്‍ ജോസഫ് പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.