സോ്ഷ്യല്‍ മീഡിയായില്‍ വൈറലായ ഒരു ചിത്രമാണ് ഇത്. യുക്രെയ്‌നില്‍ നിന്നുളളത്. കുരിശിനെ ആലിംഗനം ചെയ്തു നില്ക്കുന്ന ഒരു വ്യക്തിയുടേതാണ് ഇത്. കുരിശിനെ ആലിംഗനം ചെയ്തു നില്ക്കുന്ന വ്യക്തിയുടെ മുഖം വ്യക്തമല്ല. അയാള്‍ ആരാണെന്നും അറിയില്ല. ക്രിസ്തു ആ വ്യക്തിയെ നോക്കുന്നതുപോലെയാണ് കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടുന്നത്. രണ്ടു പേര്‍ ഈ ദൃശ്യത്തെ കടന്നുപോകുന്നതായും കാണാം.
യുക്രെയ്‌നിലെ ലിവില്‍ നിന്ന് ഫോട്ടോഗ്രാഫര്‍ ഡെന്നീസ് ആണ് ഈ ചിത്രം പകര്‍ത്തിയതും ഫെബ്രുവരി 24 ന് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതും. കിവില്‍ ബോംബ് വീണ് മൂന്നു മണിക്കൂര്‍ കഴിഞ്ഞതിന് ശേഷമെടുത്തതാണ് ഈ രംഗമെന്ന് ഡെന്നീസ് പറയുന്നു.
യുദ്ധങ്ങളുടെ നിമിഷങ്ങളില്‍, ഒരു മനുഷ്യന് ആശ്രയിക്കാന്‍ കഴിയുന്ന ഏക അഭയകേന്ദ്രം ദൈവം മാത്രമാണല്ലോ. അതുകൊണ്ടാവാം പരസ്യമായി കുരിശിനെ ആലിംഗനം ചെയ്ത് പ്രാര്‍ത്ഥിക്കാന്‍ ഈ വിശ്വാസിക്ക് കഴിഞ്ഞത്. ഇത്തരം പരസ്യമായ വിശ്വാസപ്രഖ്യാപനങ്ങള്‍ നമ്മുടെ ജീവിതത്തിലുമുണ്ടാകട്ടെ.
യുക്രെയ്‌ന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ നമുക്കു തുടരാം.