പ്രലോഭനങ്ങള്‍ നേരിടുമ്പോഴും ക്രിസ്തു നമ്മുടെ കൂടെയുണ്ട്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രലോഭനങ്ങളുടെ നിമിഷങ്ങളിലും ക്രിസ്തു നമ്മുടെ കൂടെയുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തുവിന്റെ മരുഭൂമിയിലെ 40 ദിനരാത്രങ്ങളെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ടായിരുന്നു നോമ്പുകാലസന്ദേശത്തില്‍ പാപ്പ ഇക്കാര്യം പറഞ്ഞത്.

ക്രിസ്തു പോലും സാത്താനാല്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അവിടുന്ന് നമ്മുടെ കൂടെയെപ്പോഴുമുണ്ട്. പ്രലോഭനങ്ങളുടെ നിമിഷങ്ങളിലും. രണ്ടുതവണയാണ് സാത്താന്‍ ക്രിസ്തുവിനെ അഭിസംബോധന ചെയ്യുന്നത്. നീ ദൈവപുത്രനാണെങ്കില്‍… ക്രിസ്തുവിനോട് തന്റെസ്ഥാനം ചൂഷണം ചെയ്യാനാണ് സാത്താന്‍ ആവശ്യപ്പെടുന്നത്. ഭൗതികമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ഇത്.

നീ ദൈവപുത്രനാണെങ്കില്‍ ഇത്തരം നേട്ടങ്ങള്‍ കൈവരിക്കുക. ഇന്ന് ഇതേ തന്ത്രം സാത്താന്‍ മനുഷ്യരോടും പ്രയോഗിക്കുന്നുണ്ട്. സാത്താന്റെ ഇത്തരം പ്രലോഭനങ്ങളെ ക്രിസ്തു നേരിട്ടത് ദൈവവചനം പ്രയോഗിച്ചുകൊണ്ടായിരുന്നു. യഥാര്‍ത്ഥ സന്തോഷവും യഥാര്‍ത്ഥ സ്വാതന്ത്ര്യവും കൈവശപ്പെടുത്തല്‍ വഴിയല്ല ഉള്ളത്. അത് പങ്കുവയ്ക്കലിലൂടെയാണ്. മറ്റുള്ളവരെ സ്‌നേഹിക്കലിലൂടെയാണ്, അധികാരത്തിലൂടെയല്ല സന്തോഷത്തിന്റെ സേവനത്തിലൂടെയാണ്. ക്രിസ്തു സാത്താനുമായി സംഭാഷണം നടത്താന്‍ തയ്യാറായില്ല.

പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ, ഒരിക്കലും സാത്താനുമായി സംഭാഷണം നടത്തരുത്. അവന്‍ നമ്മെക്കാള്‍ സൂത്രശാലിയാണ്. സാത്താന്‍ മനോഹരമായ മുഖവും കണ്ണുകളുമായിട്ടായിരിക്കും പ്രത്യക്ഷപ്പെടുന്നതെന്നും അതിനെതിരെ നാം ജാഗ്രത പുലര്‍ത്തണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.