ഹോളി റോസറി കാത്തലിക് ചര്‍ച്ച് പൊളിച്ചു നീക്കുന്നു

വാഷിംങ് ടണ്‍: ടാക്കോമായിലെ നാഴികക്കല്ലായ ഹോളി റോസറി കാത്തലിക് ദേവാലയം പൊളിച്ചുനീക്കാന്‍ പോകുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം വിശുദ്ധ ബലിക്കിടയില്‍ നടന്നു.

ദേവാലയത്തിന്റെ സ്ഥിതി അപകടത്തിലാണെന്നും പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഭീമമായ തുക വേണ്ടിവരുന്നതുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അധികാരികളെ എത്തിച്ചിരിക്കുന്നത്. 125 വര്‍ഷം പഴക്കമുള്ള ദേവാലയമാണ് ഇത്.

1994 ല്‍ ആണ് ദേവാലയത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ഏറ്റവും അവസാനമായി നടന്നത്. റിപ്പയര്‍ ചെലവിനായി 18 മില്യന്‍ ഡോളര്‍ വേണ്ടിവരുമെന്നാണ് കണക്കൂകൂട്ടല്‍. ദേവാലയത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് വിദഗ്ദ സംഘം പഠനം നടത്തിയതിന് ശേഷമാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ നവംബര്‍ മുതല്‍ സമീപത്തെ ഒരു ദേവാലയത്തിന്റെ ഓഡിറ്റോറിയത്തിലായിരുന്നു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടിരുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.