സഹനങ്ങള്‍ ഇല്ലാത്ത ജീവിതങ്ങളില്ല. എന്നാല്‍ സഹനങ്ങളോടുള്ള ഓരോരുത്തരുടെയും മനോഭാവം വ്യത്യസ്തമായിരിക്കും. ജീവിതത്തിന്റെ വിവിധ വഴികളില്‍ സഹനവുമായി കണ്ടുമുട്ടുമ്പോള്‍ അതിനെ ക്രിസ്തീയമായി സ്വീകരിക്കാന്‍ കഴിയുന്നിടത്താണ് നാം യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിന്റെ അനുയായിത്തീരുന്നത്. അങ്ങനെയൊരു അനുയായി ഈ ഭൂമിയില്‍ ജീവിച്ചിരുന്നു. സിസ്റ്റര്‍ അല്‍ഫോന്‍സ.സ്വര്‍ഗ്ഗത്തില്‍ പിന്നീട് ആ സഹനജീവിതത്തിന് കിട്ടിയ അംഗീകാരമായിരുന്നു വിശുദ്ധ പദവി.
ഇന്ന് ആഗോള കത്തോലിക്കാസഭ മുഴുവന്‍ കേരളമണ്ണില്‍ നി്ന്നുള്ള ഈ വിശുദധയെ വണങ്ങുന്നു. ജൂലൈ 28ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ ആ ജീവിതത്തിന്റെ ആകെത്തുകയെ കാച്ചിക്കുറുക്കി അവതരിപ്പിച്ചിരിക്കുന്ന ഒരു മനോഹര ഗാനമാണ് സഹനത്തീയില്‍ എന്നു തുടങ്ങുന്ന ഗാനം.
ഗോഡ്‌സ് മ്യൂസിക് അവതരിപ്പിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വരികളും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ലിസി സന്തോഷാണ്. ഗായിക ഷാരോണ്‍ ജോസഫ.്. സ്തുതിച്ചുപാട് പോലെയുള്ള ആത്മീയാഭിഷേകമുള്ള നിരവധി ഗാനങ്ങള്‍ മലയാള ഭക്തിഗാന ശാഖയ്ക്ക് സമ്മാനിച്ചിട്ടുള്ള ഗാനരചയിതാവാണ് ലിസി സന്തോഷ്.
സഹനത്തീയില്‍ എരിഞ്ഞുതീര്‍ന്ന ജീവിത മാതൃകയായൊരല്‍ഫോസാമ്മേ
സഹനത്തിന്‍ വേളകളില്‍ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ എന്ന് ഈ ഗാനത്തിനൊപ്പം നമുക്കും ഏറ്റുപാടാം.