ഇതാണ് പരിശുദ്ധ അമ്മയെ ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യം

പരിശുദ്ധ അമ്മയെ ഏറ്റവും അധികം സന്തോഷിപ്പിക്കുന്ന കാര്യം എന്തായിരിക്കും? പരിശുദ്ധ അമ്മയുടെ ഭക്തരെ സംബന്ധിച്ചിടത്തോളം കുഴപ്പിക്കുന്ന ചോദ്യം തന്നെ. പക്ഷേ അമ്മ ഇതിന് വ്യക്തമായ മറുപടി നല്കിയിട്ടുണ്ട്. അത് മറ്റൊന്നുമല്ല. ജപമാലയിലൂടെ മാത്രമേ നിനക്കെന്നെ സന്തോഷിപ്പിക്കാന്‍ സാധിക്കുകയുളളൂ എന്നാണ് അമ്മയുടെ വാക്കുകള്‍. ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തിലാണ് ഈ വെളിപെടുത്തല്‍.

മാതാവ് തുടര്‍ന്നു പറയുന്ന വാക്കുകള്‍ ഇപ്രകാരമാണ്. എന്റെ കുഞ്ഞു പൈതലേ പ്രാര്‍ത്ഥിക്കുക. എല്ലാകാര്യങ്ങള്‍ക്കും എന്നിലേക്ക നോക്കുക. ഞാന്‍ നിന്നെ നിരാശപ്പെടുത്തുകയില്ല. ദൈവം അയ്ക്കുന്നതെല്ലാം സ്വീകരിക്കാന്‍ സാധിക്കുന്നത് ഒരു കൃപയാണ്. ഈ കൃപയ്ക്കായി പ്രാര്‍ത്ഥിക്കണം.

പരിശുദ്ധ അമ്മയുടെ ഈ വാക്കുകള്‍ ഹൃദയത്തിലെടുത്ത് നമ്മുക്ക് ജപമാലയിലൂടെ അമ്മയെ സന്തോഷിപ്പിക്കുകയും അമ്മയുടെ മാതൃവാത്സല്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.