ജോസഫിന്റെ ബ്രഹ്മചര്യം തകര്‍ക്കാന്‍ സാത്താന്‍ ഒരുക്കിയ കെണികളെക്കുറിച്ച് അറിയാമോ?

ജോസഫ് എന്ന വ്യക്തി പിശാചിന് പലപ്പോഴും വലിയൊരു ശത്രുവായിരുന്നു. ജോസഫിനെ ഏതെല്ലാം വിധത്തില്‍ തകര്‍ക്കാനും കുടുക്കാനും സാധിക്കുമോ ആ വഴിയിലൂടെയെല്ലാം സാത്താന്‍ അവനെ കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജോസഫ് ഒരിക്കലും സാത്താന്റെ കുടിലതന്ത്രങ്ങളില്‍ പെട്ടുപോയില്ല. ഇങ്ങനെ പലവിധത്തില്‍ ജോസഫിനെ കുടുക്കാന്‍ സാത്താന്‍ തന്ത്രങ്ങള്‍ മെനഞ്ഞതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ബ്രഹ്മചര്യം തകര്‍ക്കാനുള്ള കഠിന ശ്രമം.

നന്നേ ചെറുപ്പത്തിലേ ബ്രഹ്മചര്യം ദൈവത്തിന് സമര്‍പ്പിച്ചവനായ ജോസഫിനെ സംബന്ധിച്ച് ഇതേറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു. ജോസഫിനോട് ഏറ്റഴും സ്‌നേഹമുളള വ്യക്തികളിലൂടെയാണ് സാത്താന്‍ ഈ തന്ത്രം പ്രയോഗിച്ചത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. അത് മറ്റൊന്നുമായിരുന്നില്ല, ജോസഫിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ശ്രമമായിരുന്നു.

താന്‍ തന്റെ ബ്രഹ്മചര്യം വ്രതമായി ദൈവത്തിന് സമര്‍പ്പിച്ചിരിക്കുകയാണെന്നും അതിനാല്‍വിവാഹത്തെക്കുറിച്ചുളള സംസാരം അവസാനിപ്പിക്കണമെന്നും അത് തനിക്ക് വേദനാജനകമാണെന്നും ജോസഫ് പലതവണ അറിയിച്ചുവെങ്കിലും അവര്‍ പിന്തിരിഞ്ഞില്ല. ജോസഫിന്റെ സൗന്ദര്യം, സ്വഭാവപ്രത്യേകതകള്‍ ഇവയെ കുറിച്ചൊക്കെ പ്രശംസിച്ച് അവര്‍ അവന്റെ മനസ്സ് ഇളക്കുവാന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം ജോസഫ് പ്രാര്‍ത്ഥനയില്‍ ആശ്രയിക്കുകയാണ് ചെയ്തത്.

എന്തിനേറെ പറയുന്നു നല്ലൊരു സുന്ദരിപെണ്‍കുട്ടിയെ ജോസഫിന് വധുവായി അവര്‍ ചൂണ്ടികാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. മരപ്പണിക്കു വേണ്ടി അളവെടുക്കാന്‍ എന്ന വ്യാജേന ജോസഫിനെ കൂട്ടിക്കൊണ്ടുപോയി പെണ്‍കുട്ടിയുമായി കണ്ടുമുട്ടാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് അവര്‍ ചെയ്തത്. ഇതാവട്ടെ ജോസഫിനെ അത്യധികം വേദനിപ്പിച്ചു.

ഈ പ്രതികരണം അവന് വിവാഹാലോചന നടത്തിയവരെയും അമ്പരിപ്പിച്ചു. ജോസഫ് നേരെ പോയത് ദൈവാലയത്തിലേക്കാണ്. താന്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ജോസഫ് ദൈവത്തിന് സമര്‍പ്പിച്ചു. ഇനിയൊരിക്കലും ഇത്തരത്തിലുള്ള ക്ലേശങ്ങള്‍ ജോസഫ് നേരിടുകയില്ലെന്ന് ദൈവം ഉറപ്പുനല്കി. മാലാഖയുടെ പ്രത്യക്ഷപ്പെടലിലൂടെയും തന്റെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കുമെന്ന് ദൈവം വാക്ക് നല്കി.

ജോസഫ് അതോടെ സന്തുഷ്ടനായി. പക്ഷേ സാത്താന്‍ അടങ്ങിയിരുന്നില്ല.അവന്‍ ജോസഫിനെ കുടുക്കാന്‍ വേറെ പല വഴികളും ആലോചിച്ചുകൊണ്ടിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
2 Comments
  1. Paul Vibin says

    I have already commented one day that please don’t propagate stories from private revelations of any saints or blessed if it is not officially recognized by the Catholic Church.
    Are you sure that the above story is recognized by Catholic church? Can it be included in any traditions?
    And, if you are doing so, please give the exact reference for it.
    Thank you.
    Fr. Paul Vibin, OSJ.

    1. Editor Marian Pathram says

      വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയ ജീവിതയാത്ര’ എന്ന പുസ്തകത്തിൽ കൊടുത്തിട്ടുള്ള വിവരണം ആണ് ഞങ്ങൾ ഈ ലേഖനത്തിൽ പ്രസിദ്ധികരിച്ചിരിക്കുന്നതു .ഈ പുസ്തകം പ്രമാദരഹിതവും ധാർമിക പിഴവുകൾ ഇല്ലാത്തതുമാണെന്നു സഭാധികാരികൾ അംഗീകരിക്കുകയും പ്രസ്ഥാവിക്കുകയും ചെയ്തിട്ടുള്ളതാണ്.ഈ പുസ്തകത്തിന്റെ കോപ്പികൾ Divine Printers & Publishers ,Muringoor Ph: 0480- 2708096 ലഭിക്കുന്നതാണ്.
      NIHIL OBSTAT AND IMPRIMATUR OBTAINED FOR THIS BOOK
      1.BISHOP EMIDIO TRENTA, BISHOP OF VITERBO,ITALY ,1921 – ITALIAN EDITION
      2.EPHISCOPAL ORDINARIATE OF LINZ,AUSTRIA, 1939 – GERMAN FIRST EDITION
      3.BISHOP DR. WECHNER OF FELDKRICH,VARALBERG,AUSTIA,1961 – GERMAN SECOND EDITION
      4.MICHAEL CAMERON,CENSOR DEPUTATUS,CHICAGO, 1997 – ENGLISH EDITION
      5.MOST REVERED RAYMOND E. GOEDERT ,CHICAGO, 1997 – ENGLISH EDITION
      മലയാളം പതിപ്പിന്റെ ആശംസ എഴുതിയിരിക്കുന്നത്
      1.GEORGE CARDINAL ALENCHERY,MAJOR ARCH BISHOP, SYRO-MALABAR CHURCH – FEBRUARY 3,2016
      2.FR. MATHEW NAIKOMPARAMPIL.V.C.DIVINE MINISTRY,MURINGOOR – JANUARY 2016
      THANKS
      BR THOMAS SAJ
      MANAGING EDITOR, MARIAN PATHRAM

Leave A Reply

Your email address will not be published.