മാര്‍ച്ച് യൗസേപ്പിതാവിന്റെ വണക്കത്തിന് വേണ്ടി പ്രത്യേകമായി നീക്കിവച്ചിരിക്കുന്ന മാസമാണെന്ന് നമുക്കറിയാം. വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ മാര്‍ച്ച് 19 നാണ് നാം ആചരിക്കുന്നത്. ഈ മാസം നമുക്കെങ്ങനെ വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കത്തിനായി പ്രത്യേകം നീക്കിവയ്ക്കാം എന്ന് ചിന്തിക്കുന്നതും ആ വഴിക്ക് ശ്രമിക്കുന്നതും നല്ലതാണ്. ഇതാ യൗസേപ്പിതാവിനോടുള്ള വണക്കവും സ്നേഹവും വര്‍ദ്ധിപ്പിക്കാനായി ചില മാര്‍ഗ്ഗങ്ങള്‍.
യൗസേപ്പിതാവിനോടു കൂടുതലായി പ്രാര്‍ത്ഥിക്കുക. വണക്കമാസം ചൊല്ലുക. തുടങ്ങിയവയാണ് അതില്‍ പ്രധാനപ്പെട്ടത്. (മരിയൻ പത്രത്തിൽ ദിവസേന യൗസേപ്പിതാവിന്റെ വണക്കമാസ പ്രാർത്ഥനകൾ അപ്ഡേറ്റ് ചെയ്യുന്നുണ്ട്)
പിതാക്കന്മാരെ കൂടുതലായി ബഹുമാനിക്കുക
ഇറ്റലി,സ്പെയ്ന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സെന്റ് ജോസഫ് ദിനത്തിലാണ് ഫാദേഴ്സ് ഡേയും ആചരിക്കുന്നത്. പലപ്പോഴും മക്കളുടെ ജീവിതത്തിലെ വലിയൊരു സ്വാധീന ശക്തിയാണ് അവരുടെ പിതാക്കന്മാര്. മക്കള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതും അവരെ വിശ്വാസത്തില്‍ വളര്‍ത്തുന്നതും എല്ലാം പിതാക്കന്മാരാണ്. ഉണ്ണീശോയ്ക്ക് പോലും യൗസേപ്പിതാവ് എന്ന വളര്‍ത്തുപിതാവ് താങ്ങായും തണലായും കൂടെയുണ്ടായിരുന്നല്ലോ. അതുകൊണ്ട് സ്വന്തം പിതാക്കന്മാരെ കൂടുതലായി ബഹുമാനിക്കാനും സ്നേഹിക്കാനും ഈ മാസം നമുക്ക് ശ്രദ്ധിക്കാം.
ജോലിയില്‍ കൂടുതലായി ആത്മാര്‍ത്ഥതയും അദ്ധ്വാനവും കാണിക്കുക എന്നതാണ് മറ്റൊന്ന്.
തൊഴിലാളികളുടെ മധ്യസ്ഥനാണല്ലോ യൗസേപ്പിതാവ്. അപ്പോള്‍ നമ്മുടെ ജോലിയുടെ കാര്യത്തില്‍ നമുക്ക് ആശ്രയിക്കാവുന്ന നല്ലൊരു അഭയസ്ഥാനവും യൗസേപ്പിതാവ് തന്നെ.
മേശപ്പുറത്തും മറ്റും യൗസേപ്പിതാവിന്റെ രൂപം അലങ്കരിച്ചുവയ്ക്കുന്നതാണ് മറ്റൊന്ന്.
ബുധനാഴ്ചകള്‍ യൗസേപ്പിതാവിന് വേണ്ടി നീക്കിവച്ചിട്ടുള്ളതാകയാല് ആ ദിവസങ്ങളില്‍ പ്രത്യേക വണക്കം നടത്തുക.
മരണാസന്നര്‍ക്കും രോഗികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക
.നന്മരണത്തിന്റെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോട് മരണാസന്നര്‍ക്കും രോഗികള്‍ക്കും വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുക.
ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിന് നമ്മുടെ ഉത്കണ്ഠകള്‍ സമര്‍പ്പിക്കുക
എന്തുമാത്രം ഉത്കണ്ഠകള്‍ ഉള്ള വ്യക്തികളാണ് നമ്മളോരോരുത്തരും. ഈ ഉത്കണ്ഠകളെല്ലാം ഉറങ്ങുന്ന യൗസേപ്പിതാവിന് സമര്‍പ്പിക്കുക.