ചങ്ങനാശ്ശേരി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് ലഭിച്ചു. പോളണ്ടിലെ ക്രാക്കോവ് അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. സ്റ്റാനിസഌവാണ് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് തിരുശേഷിപ്പ് സമ്മാനിച്ചത്.
കര്‍ദിനാള്‍ സ്റ്റാനിസ്ലാവോസ് ജോണ്‍ പോള്‍രണ്ടാമന്റെ പേഴ്‌സനല്‍ സെക്രട്ടറിയായിരുന്നു. രണ്ടു തവണ ഇദ്ദേഹം കേരളത്തിലുമെത്തിയിട്ടുണ്ട്.