ഇനിയും നിശ്ശബ്ദത തുടരും, തന്റെ നിശ്ശബ്ദത പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാകാതിരിക്കാന്‍: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: എതിര്‍പ്പു പ്രകടിപ്പിക്കുന്നവര്‍ ഉന്നയിക്കുന്ന വിഷയത്തില്‍ താന്‍ സത്യവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നും താന്‍ നിശ്ശബ്ദത പാലിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമായിരുന്നുവെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തന്നെ സന്ദര്‍ശിക്കാനെത്തിയ വിവിധ രൂപതകളിലെ കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍.

ഇനിയും തന്റെ ഭാഗത്തു നിന്ന് ഇതുസംബന്ധിച്ച് നിശ്ശബ്ദത മാത്രമേ ഉണ്ടാകുകയുള്ളൂ. കോടതി വ്യവഹാരങ്ങളും പ്രതിഷേധ പ്രകടനങ്ങളും കോലം കത്തിക്കലും ഒന്നും സഭാത്മകമായിരുന്നില്ല., രാഷ്ട്രീയസമരപരിപാടികളാണ്. സഭയില്‍ പരസ്യമായി എതിര്‍പ്പുപ്രകടിപ്പിച്ചവരെ അതിലേക്ക് നയിച്ചതാരെന്ന് അറിഞ്ഞുകൂടാ.

പ്രതിഷേധമുണ്ടാക്കുന്നവരെ ആരെയും ഒരിക്കലും തള്ളിക്കളയരുത്. മാറ്റിനിര്‍ത്തരുത്. അവരോട് വിദ്വേഷം പുലര്‍ത്തരുത്. അവരെ സഭയോട് ചേര്‍ത്തുനിര്‍ത്തി സഭയെ ശക്തിപ്പെടുത്തണം. ആര്‍ക്കുമെതിരെ ചെറിയൊരു വാക്കുപോലും പറയരുത്. വ്യക്തിപരമായി എനിക്ക് മനക്ലേശമില്ല. ആരോടും വിദ്വേഷമോ പകയോ വച്ചുപുലര്‍ത്തരുത്. അദ്ദേഹം ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.