ഷെക്കെയ്‌ന ടെലിവിഷന്‍ ഇന്നുമുതല്‍ 24 മണിക്കൂര്‍ സംപ്രേഷണത്തിലേക്ക്


തൃശൂര്‍: സത്യത്തിന് സാക്ഷ്യം നല്കാനും തിരുസഭയുടെ ശബ്ദമാകാനും ആരംഭിച്ച ഷെക്കെയ്‌ന ടെലിവിഷന്‍ ഇന്നുമുതല്‍ ഇരുപത്തിനാലു മണിക്കൂര്‍ സംപ്രേഷണം ആരംഭിക്കുന്നു. വൈകുന്നേരം ആറര മണിക്ക് ജപമാലയോടെയാണ് ഷെക്കെയ്‌ന ടെലിവിഷന്റെ ഇരുപത്തിനാലു മണിക്കൂര്‍ സംപ്രേഷണം ആരംഭിക്കുന്നതെന്ന് ചെയര്‍മാന്‍ ബ്ര.സന്തോഷ് കരുമത്ര അറിയിച്ചു.

ഏപ്രില്‍ 28 നാണ് ഷെക്കെയ്‌ന ടെലിവിഷന്റെ ഉദ്ഘാടനം നടന്നത്. എങ്കിലും ഇരുപത്തിനാലു മണിക്കൂര്‍ സംപ്രേഷണം ആരംഭിച്ചിട്ടുണ്ടായിരുന്നില്ല.

കേരള വിഷന്‍ കേബിള്‍ നെറ്റ് വര്‍ക്കില്‍ 512 ആണ് ഷെക്കെയ്‌ന ടെലിവിഷന്റെ നമ്പര്‍. വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പ്രോഗ്രാമുകളും ആത്മീയപ്രോഗ്രാമുകളും ഷെക്കെയ്‌ന ടെലിവിഷനിലുണ്ടാകും. ഈ കാലഘട്ടത്തിന്റെ അനുഗ്രഹമായി മാറാനും സ്വര്‍ഗ്ഗത്തിന്റെ സ്വപ്‌നങ്ങള്‍ ഈ ചാനലിലൂടെ പൂര്‍ത്തിയാകാനും ഷെക്കെയ്‌ന ടിവിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ബ്ര.സന്തോഷ്‌കരുമത്ര അറിയിച്ചു.

ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനം കൂടിയാണ് ഇന്ന്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.