“ഷെക്കെയ്ന” നാളെ മുതല്‍

തൃശൂര്‍: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നാളെ ഉച്ച കഴിഞ്ഞ് 2.30 ന് ഷെക്കെയ്‌ന ചാനല്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ, തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ എം സൂസൈപാക്യം, തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ ജോസഫ് കളത്തിപ്പറമ്പില്‍, ഷംഷനാബാദ് രൂപതാധ്യക്ഷനും ഷെക്കെയ്‌ന ടെലിവിഷന്‍ പേട്രണുമായ ബിഷപ് റാഫേല്‍ തട്ടില്‍,പത്തനംതിട്ട കോ അഡ്ജുറ്റര്‍ ബിഷപും ഷെക്കെയ്‌ന ടെലിവിഷന്‍ പേട്രണുമായ സാമുവല്‍ മാര്‍ ഐറേനിയോസ് തുടങ്ങിയവരും മറ്റ് വിശിഷ്ട വ്യക്തികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

പ്രശസ്ത സുവിശേഷപ്രഘോഷകന്‍ ബ്ര. സന്തോഷ് കരുമത്രയാണ് ചാനലിന്റെ മാനേജിംങ് ഡയറക്ടര്‍.തൃശൂര്‍ മണ്ണുത്തി, താളിക്കോടാണ് ഷെക്കെയ്‌ന ടിവിയുടെ ഓഫീസ്. ഉദ്ഘാടനം കഴിഞ്ഞ് കൃത്യം മൂന്നു മണിക്ക് ചാനല്‍ ദൈവത്തിനും ദൈവജനത്തിനുമായി സമര്‍പ്പിക്കപ്പെടുമെന്ന് ബ്ര. സന്തോഷ് കരുമത്ര അറിയിച്ചു.

സത്യത്തിന്‍റെ സാക്ഷ്യം എന്ന വ്രതവും വിളിയുമായിട്ടാണ് ഷെക്കെയ്ന ചാനല്‍ സംപ്രേഷണം ആരംഭിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. Ajesh Mathew says

    Praise the lord

Leave A Reply

Your email address will not be published.