സേലം: തമിഴ്‌നാട്ടിലെ ദളിത് ക്രൈസ്തവര്‍ക്ക് പുതിയ സേലം ബിഷപ്പിന്റെ നിയമനകാര്യത്തില്‍ അതൃപ്തിയും നടുക്കവും. ഭൂരിപക്ഷവും ദളിത് ക്രൈസ്തവരുള്ള സേലം രൂപതയ്ക്ക് ദളിതനല്ലാത്ത ഒരാളെ മെത്രാനായി നല്കിയതാണ് അവരുടെ നടുക്കത്തിനും വിയോജിപ്പിനും കാരണം.
ഇന്നലെയാണ് സേലം രൂപതയുടെ പുതിയ ബിഷപ്പായി ഫാ. അരുള്‍സെല്‍വം രായപ്പനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്. തങ്ങളുടെ സമൂഹത്തില്‍ നിന്നുള്ള ആളെ ബിഷപ്പായി വേണമെന്ന ആവശ്യം ദളിത് ഗ്രൂപ്പുകള്‍ ഉയര്‍ത്തിയിരുന്നു. 87,000 കത്തോലിക്കരുള്ള രൂപതയില്‍ അറുപത് ശതമാനവും ദളിത് വിഭാഗത്തില്‍ നിന്നുള്ളവരാണ്.
ഇത് വളരെ സങ്കടകരമാണ്. ദളിതരെല്ലാം നിരാശരായിരിക്കുന്നു. ഞങ്ങളുടെ ആവശ്യത്തെ അവഗണിക്കുകയാണ് ചെയ്തിരിക്കുന്നത്. സിബിസിഐയുടെ കമ്മീഷന്‍ ഫോര്‍ ദളിത് ആന്റ് ട്രൈബല്‍സ് മുന്‍ സെക്രട്ടറി ഫാ. ദേവസഹായ രാജ് പ്രതികരിച്ചു.