ആരാധനക്രമപരമായ തര്‍ക്കങ്ങള്‍ വഴി ഉതപ്പു നല്‍കുകയാണെങ്കില്‍ നാം ഛിദ്രശക്തികളുടെ കളിപ്പാവയായി മാറും: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ആരാധനക്രമപരമായ തര്‍ക്കങ്ങള്‍ വഴി ഉതപ്പു നല്‍കുകയാണെങ്കില്‍ നാം ഛിദ്രശക്തികളുടെ കളിപ്പാവയായി മാറുമെന്നും സഭൈക്യം ലക്ഷ്യം വച്ചു മുന്നേറുമ്പോള്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് വളരെ സൂക്ഷിച്ചുവേണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പൗരസ്ത്യസഭാ കാര്യാലയത്തിന്റെ സമ്പൂര്‍ണ്ണ സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു പാപ്പ.

ആരാധനക്രമാനുഷ്ഠാനത്തില്‍ അനുവര്‍ത്തിക്കുന്ന തനതു ശൈലികള്‍ ആ സഭകളിലെ അനൈക്യമാണ് വെളിപ്പെടുത്തുന്നത്. വിശ്വാസികള്‍ അധിവസിക്കുന്ന സ്ഥലങ്ങളിലെ പ്രാദേശികഭാഷകളില്‍ ആരാധനപ്പതിപ്പുകള്‍ അവതരിപ്പിക്കാവുന്നതാണെങ്കിലും ഐക്യത്തിന് വിഘാതമായ ആരാധനക്രമത്തിലെ വ്യതിരിക്തകള്‍ ഉപേക്ഷിക്കണമെന്നും പാപ്പ പറഞ്ഞു. സൂനഹദോസുകള്‍ നിശ്ചയിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതുമായ ഏകീകൃത അര്‍പ്പണരീതി അനുവര്‍ത്തിച്ച് ഐക്യം സംജാതമാക്കേണ്ടത് അനിവാര്യമാണ്.

ആരാധന ക്രമപരമായ തര്‍ക്കങ്ങള്‍ വഴി ഉതപ്പുനല്‍കുകയാണെങ്കില്‍ നാം ഛിദ്രശക്തികളുടെ കളിപ്പാവയായി മാറും. സിനഡല്‍ പ്രക്രിയ പാര്‍ലമെന്ററി സംവിധാനമല്ല. ദൈവാത്മാവിന്റെ പ്രവര്‍ത്തനമാണ്.. പൗരസ്ത്യസഭകളില്‍ ആരാധനക്രമം എന്നത് സ്വര്‍ഗ്ഗം ഭൂമിയില്‍ ആവിഷ്‌കൃതമാകുന്ന വേളയാണ്. പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.