സൗഖ്യത്തിനും ശക്തിക്കും വേണ്ടി ഫാത്തിമാ മാതാവിനോട് പ്രാര്‍ത്ഥിക്കാം

1917 ല്‍ പരിശുദ്ധ കന്യാമറിയം മൂന്ന് ഇടയബാലകര്‍ക്ക് ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഫാത്തിമാമാതാവിനോടുള്ള വണക്കവും ഭക്തിയും സഭയില്‍ ആരംഭിച്ചത്. റോസറി മാതാവ് എന്നും ഫാത്തിമാ മാതാവ് എന്നും നമ്മള്‍ ഈ മാതാവിനെ വിളിക്കാനും പ്രാര്‍ത്ഥന അപേക്ഷിക്കാനും ആരംഭിച്ചു. രോഗസൗഖ്യത്തിനും ആത്മശക്തിക്കുമായി നമുക്ക് പ്രാര്‍ത്ഥന തേടാവുന്ന അഭയസങ്കേതമാണ് ഫാത്തിമാമാതാവ്. ദൈവികനന്മകള്‍ നമുക്ക് സ്വര്‍ഗ്ഗത്തില്‍ നിന്ന് നേടിത്തരാന്‍ ഫാത്തിമാമാതാവിനോടുള്ള പ്രാര്‍ത്ഥനകള്‍ക്ക് കഴിവുണ്ട്. അതുകൊണ്ട് ഇപ്പോള്‍ നാം നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തുതന്നെയും ആയിരുന്നുകൊള്ളട്ടെ നമുക്ക് അവയെല്ലാം മാതാവിന്‌റെ കരങ്ങളിലേക്ക് സമര്പ്പിച്ച് പ്രാര്‍ത്ഥിക്കാം. ഫാത്തിമാമാതാവ് നമ്മെ തുണയ്ക്കും.

ഓ പരിശുദ്ധ കന്യകയേ, ജപമാല രാജ്ഞീ,ഫാത്തിമായിലെ ഇടയബാലര്ക്ക് പ്രത്യക്ഷപ്പെട്ട് നിരവധിയായ സന്ദേശങ്ങള്‍ നല്കിയവളേ ഞങ്ങള്‍ അമ്മയെ വണങ്ങുന്നു. നിരന്തരം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനുള്ള കൃപ ഞങ്ങള്‍ക്ക് നല്കണമേ. അമ്മയുടെ പുത്രന്റെ മനുഷ്യാവതാരരഹസ്യങ്ങളെക്കുറിച്ച് ധ്യാനിക്കാനും ഞങ്ങള്‍ ആവശ്യപ്പെടുന്ന കൃപകളും ദാനങ്ങളും നേടിയെടുക്കുന്നതിനും അത് കാരണമാകട്ടെ. അങ്ങേ പുത്രന്റെ യോഗ്യതകളാല്‍ ഞങ്ങള്‍ ആവശ്യപ്പെടുന്ന ഈ നന്മകള്‍ ഞങ്ങള്‍ക്ക് വാങ്ങിത്തരണമേ. ആമ്മേന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.