നൈജീരിയ: ഫുലാനി ഹെര്‍ഡ്‌സ്മാന്‍ സുവിശേഷപ്രഘോഷകന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോകുകയും കാലു മുറിച്ചു മാറ്റിയതിന് ശേഷം കൊലപ്പെടുത്തുകയും ചെയ്തു. എസ്‌തേര്‍ ഇഷാക്കുവിനാണ് ഈ ദുര്യോഗം ഉണ്ടായത്. ഭര്‍ത്താവിനൊപ്പം സെപ്തംബര്‍ 14 നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഉറങ്ങിക്കിടക്കുകയായിരുന്ന എസ്‌തേറിനെയും ഭര്‍ത്താവിനെയും വീടു തകര്‍ത്താണ് തട്ടിക്കൊണ്ടുപോയത്.
എസ്‌തേര്‍ ആദ്യം രക്ഷപ്പെട്ടുവെങ്കിലും ഫുലാനികള്‍ പിന്നീട് പുറകെ ചെന്ന് പിടികൂടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചത് ഫുലാനികളെ പ്രകോപിതരാക്കുകയും അവര്‍ കാലു മുറിച്ചുമാറ്റുകയുമായിരുന്നു. പിന്നീട് കൊലപ്പെടുത്തി ശവം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു.
കൊലപാതകത്തിന് ശേഷം എസ്‌തേറിന്റെ ബന്ധുക്കളോട് മോചനദ്രവ്യം ആവശ്യപ്പെടുകയുമുണ്ടായി വീട്ടുകാര്‍ മോചനദ്രവ്യം സംഘടിപ്പിച്ചു കൊടുത്തപ്പോഴാണ് നേരത്തെ തന്നെ എസ്‌തേറിനെ കൊന്ന വിവരം അക്രമികള്‍ അറിയിച്ചത്.
2011 മുതല്‍ 11,000 ആളുകള്‍ ഫുലാനികളുടെ ആക്രമണങ്ങളില്‍ മരിച്ചതായിട്ടാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് ചെയ്തിരി്കകുന്നത്. ബോക്കോ ഹാരം തീവ്രവാദികളെക്കാള്‍ വിനാശകാരികളാണ് ഫുലാനികള്‍.