ലെപ്പാന്റോയുദ്ധവും പരിശുദ്ധ മറിയവും തമ്മില്‍ എന്താണ് ബന്ധം?

പതിനാറാം നൂറ്റാണ്ടിലെ ചരിത്രപ്രധാനമായ ഒരു നാവികയുദ്ധമാണ് ലെപ്പാന്റോ യുദ്ധം.

ഓട്ടോമന്‍ നാവിക സേനയും യൂറോപ്യന്‍ രാജ്യങ്ങളുടെ വിശുദ്ധ സ ഖ്യനാവികസേനയും തമ്മില്‍ 1571 ഒക്ടോബര്‍ ഏഴിനാണ് ഈ യുദ്ധം നടന്നത്. ഈ യുദ്ധത്തില്‍ വിശുദ്ധ സഖ്യത്തിന്റെ പങ്കായക്കപ്പല്‍പട ഓട്ടമന്‍ സാമ്രാജ്യത്തിന്റെ മുഖ്യകപ്പല്‍പടയെ നിര്‍ണ്ണായകമായി പരാജയപ്പെടുത്തി.

കത്തോലിക്കാ രാഷ്ട്രങ്ങള്‍ മാത്രമടങ്ങിയ വിശുദ്ധ സൈന്യം യുദ്ധവിജയത്തിനായി പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥമാണ് തേടിയത്. അവര്‍ മാതാവിനോട് ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥനയുടെ ഫലമായാണ് തങ്ങള്‍ക്ക് വിജയം ലഭിച്ചതെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു.

യുദ്ധവിജയത്തിന് ശേഷം പിയൂസ് അഞ്ചാമന്‍ മാര്‍പാപ്പ വിജയത്തിന്റെ മാതാവിന്റെ തിരുനാള്‍ പ്രഖ്യാപിച്ചു. ഇന്ന് ജപമാലരാജ്ഞിയുടെ തിരുനാള്‍ ആയി അത് കൊണ്ടാടുന്നു.
യുദ്ധത്തില്‍ പങ്കെടുത്ത ജെനോവയുടെ കപ്പലുകളെ നയിച്ചിരുന്ന ജിയോവാനി ആന്‍ഡ്രിയ ഡോറിയ അദ്ദേഹത്തിന്റെ കപ്പലില്‍ ഗ്വാഡലൂപ്പെ മാതാവിന്റെ ചിത്രം സൂക്ഷിച്ചിരുന്നതായും കഥയുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.