പനാജി: സുവിശേഷമൂല്യങ്ങള്‍ പ്രസരിപ്പിക്കാനായി അല്മായരുടെ നേതൃത്വത്തില്‍ ഒരു ടിവി ചാനല്‍. കേട്ട മാത്രയില്‍ എല്ലാവരും അസാധ്യമെന്ന് പറഞ്ഞു. പക്ഷേ ഇന്ന് ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് റോബിന്‍ ഡിക്കൂഞ്ഞയും സുഹൃത്തുക്കളും. ചാനല്‍ ഓഫ് ഗോഡ്‌സ് ലവ് എന്ന ആദര്‍ശവാക്യവുമായി സിസിആര്‍ടിവി സംപ്രേഷണം ആരംഭിച്ചിട്ട് ഇരുപതു മാസം കഴിഞ്ഞിരിക്കുന്നു.
തങ്ങളുടെ ആശയം പങ്കുവച്ചപ്പോള്‍ പലരും പറഞ്ഞത് വെറും ആറുമാസം കഴിയുമ്പോള്‍ ടിവി അടച്ചുപൂട്ടേണ്ടിവരും എന്നായിരുന്നു. അത് നിരാശപ്പെടുത്തിയെങ്കിലും മനസ്സിലെ ആശയം വ്യക്തമായിരുന്നു. ഡിക്കൂഞ്ഞ പറഞ്ഞു.
ആര്‍ച്ച് ബിഷപ് ഫിലിപ്പ് നേരിയുടെ പിന്തുണ ശക്തമായിട്ടുണ്ടായിരുന്നു. ചാനലിന്റെ ഓരോ ആവശ്യങ്ങള്‍ക്ക് മുമ്പിലും ഞങ്ങള്‍ ദൈവത്തെ ആശ്രയിച്ചു. എല്ലാം ദൈവം നടത്തിത്തന്നു.
2017 ഡിസംബര്‍ നാലിനാണ് ടിവി ആരംഭിച്ചത്. ഗോവയിലെ സഭയ്ക്ക് ഈ ടിവി വഴി കിട്ടിയ അനുഗ്രഹങ്ങള്‍ നിരവധിയാണ്. ആര്‍ച്ച് ബിഷപ് ഫിലിപ്പ് നേരി പറയുന്നു.
24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന സിസിആര്‍ടിവി സോഷ്യല്‍ മീഡിയായിലൂടെയും ദൈവവചനത്തിന് സാക്ഷ്യം വഹിക്കുന്നു.